---
title: "കൂത്തുപറമ്പ് മണ്ഡലം ജനപ്രതിനിധി സംഗമവും, വികസന സെമിനാറും നാളെ പാനൂരിൽ"
english_title: "Koothuparamba constituency people's representative meeting and development seminar to be held in Panur tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318527/koothuparamba-constituency-peoples-representative-meeting-and-development-seminar-to-be-held-in-panur-tomorrow"
published_at: "2025-10-03T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df9e83bf424_Untitled-3_copy.jpg"
keywords: []
---

# കൂത്തുപറമ്പ് മണ്ഡലം ജനപ്രതിനിധി സംഗമവും, വികസന സെമിനാറും നാളെ പാനൂരിൽ

> **Lead Summary:** കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും, വികസനസെമിനാറും നാളെ ശനിയാഴ്‌ച രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെയായി പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് 2020-25 വർഷത്തെ വികസനങ്ങളുടെ സാക്ഷാത്ക്കാരം എന്ന വിഷയ ത്തിൽ കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീലയുടെ അധ്യക്ഷതയിൽ സെമിനാർ ആരംഭിക്കും.

## Article Content

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും, വികസനസെമിനാറും നാളെ ശനിയാഴ്‌ച രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെയായി പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് 2020-25 വർഷത്തെ വികസനങ്ങളുടെ സാക്ഷാത്ക്കാരം എന്ന വിഷയ ത്തിൽ കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീലയുടെ അധ്യക്ഷതയിൽ സെമിനാർ ആരംഭിക്കും.

 ജില്ലാ കോ-ഓർഡിനേറ്റർ പി.വി. രത്നാകരൻ മോഡറേറ്ററായിരിക്കും. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി.സുജാത, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.രാജീവൻ (കോട്ടയം), എൻ.വി.ഷിനിജ (പാട്യം), പി.വത്സൻ (മൊകേരി), കെ.ലത (കുന്നോത്ത് പറമ്പ്) എന്നിവർ പങ്കെടുക്കും. രാവിലെ 11ന് കെ.പി.മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ റജിസ്ട്രേഷൻ മ്യൂസിയം - പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഷാഫി പറമ്പിൽ എം.പി സുവനീർ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.കെ. രത്നകുമാരി ആദ്യപ്രതി ഏറ്റുവാങ്ങും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉപഹാര വിതരണം നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി.ജെ. അരുൺ, വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ എന്നിവർ സംബന്ധിക്കും. ഉച്ചതിരിഞ്ഞ് രണ്ടിന് ത്രിതല പഞ്ചായത്ത് 2025-30; തുടർപ്രവർത്ത നങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തിൽ പാനൂർ ബ്ലോക്ക് പ്രസിഡൻ്റ് എ. ശൈലജയുടെ അധ്യക്ഷതയിൽ സെമിനാർ നടക്കും.കില സ്റ്റേറ്റ് ആർപി പി.വി.രാമകൃഷ് ണൻ മോഡറേറ്ററാവും. കൂത്തുപറമ്പ് നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ് ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ എം.ധർമ്മജ (കോട്ടയം), കെ.പി.പ്രദീ പ്‌കുമാർ (പാട്യം), എം.രാജശ്രീ (മൊകേരി). എൻ.അനിൽകുമാർ (കുന്നോത്ത്പറമ്പ്) എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318527/koothuparamba-constituency-peoples-representative-meeting-and-development-seminar-to-be-held-in-panur-tomorrow)