---
title: "പരാതി കേട്ടു, ഉടൻ പരിഹാരവും ; തൊട്ടിൽപാലത്ത് ക്യാൻസർ  രോഗത്താൽ വലയുന്ന കുടുംബത്തിന് ജീവിത സാഹചര്യവും, ചികിത്സാ സഹായവും  ഒരുക്കി നൽകി ഷാഫി പറമ്പിൽ എംപി."
english_title: "Hearing the complaint, immediate resolution; Shafi Parambil MP provided living conditions and medical assistance to a family suffering from cancer in Thottilpalam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318517/hearing-the-complaint-immediate-resolution-shafi-parambil-mp-provided-living-conditions-and-medical-assistance-to-a-family-suffering-from-cancer-in-thottilpalam"
published_at: "2025-10-03T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df94af448c4_Untitled-1_copy.jpg"
keywords: []
---

# പരാതി കേട്ടു, ഉടൻ പരിഹാരവും ; തൊട്ടിൽപാലത്ത് ക്യാൻസർ  രോഗത്താൽ വലയുന്ന കുടുംബത്തിന് ജീവിത സാഹചര്യവും, ചികിത്സാ സഹായവും  ഒരുക്കി നൽകി ഷാഫി പറമ്പിൽ എംപി.

> **Lead Summary:** ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബത്തിന് ജീവിത സാഹചര്യം ഒരുക്കി ഷാഫി പറമ്പില്‍ എം പി. തൊട്ടില്‍പാലം കാവിലും പാറ സ്വദേശിനിയായ പി ദേവിക്കും കുടുംബത്തിനുമാണ് എം പി കൈത്താങ്ങായത്.

## Article Content

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബത്തിന് ജീവിത സാഹചര്യം ഒരുക്കി ഷാഫി പറമ്പില്‍ എം പി. തൊട്ടില്‍പാലം കാവിലും പാറ സ്വദേശിനിയായ പി ദേവിക്കും കുടുംബത്തിനുമാണ് എം പി കൈത്താങ്ങായത്.

കാവിലുംപാറയില്‍ കോണ്‍ഗ്രസിന്റെ കുടുംബ സംഗമത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയ എം പിക്ക് മുന്നില്‍ നിവേദനവുമായാണ് കുളമുള്ള പറമ്പത്ത് ചാപ്പന്‍ തോട്ടം വീട്ടില്‍ ദേവി എത്തിയത്. നിവേദനം ലഭിച്ചതിനെ തുടര്‍ന്ന് ദേവിയുടെയും കുടുംബത്തിന്റെയും ജീവിത സാഹചര്യം എം പി നേരിട്ട് മനസിലാക്കുകയായിരുന്നു. പെട്ടിക്കടയില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം മാത്രമാണ് ദേവിക്കും ഭര്‍ത്താവ് ബാബുവിനും ഉള്ള ഏക ഉപജീവന മാര്‍ഗം . എന്നാല്‍ ചികിത്സയെ തുടര്‍ന്ന് കടയിലേക്ക് സാധനങ്ങള്‍ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്നാണ് എം പി യുടെ നേതൃത്വത്തില്‍ കടയിലേക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും തുടര്‍ചികിത്സയ്ക്കുള്ള സഹായവും വാഗ്ദാനം ചെയ്തത്..

യൂത്ത് കെയര്‍ കണ്ണൂര്‍ മുന്‍ ജില്ലാ ചെയര്‍മാന്‍ ഒ ടി നവാസ്, കാവിലും പാറ മണ്ഡലം പ്രസിഡണ്ട് സത്യനാഥ് എന്നിവര്‍ ചേര്‍ന്നാണ് എം പി ക്ക് വേണ്ടി ചികിത്സ സഹായം കൈമാറിയത്.

എം പി ദേവിയെയും കുടുംബത്തെയും വീഡിയോ കോളില്‍ വിളിക്കുകയും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

രണ്ടു മക്കളാണ് ദേവിക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318517/hearing-the-complaint-immediate-resolution-shafi-parambil-mp-provided-living-conditions-and-medical-assistance-to-a-family-suffering-from-cancer-in-thottilpalam)