---
title: "തളിപ്പറമ്പിൽ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ  യുവതിയേയും കുട്ടിയേയും കാണാനില്ല ;  പരാതി, അന്വേഷണം"
english_title: "Woman and child missing after going to husband's house in Taliparambi; complaint, investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318467/woman-and-child-missing-after-going-to-husbands-house-in-taliparambi-complaint-investigation"
published_at: "2025-10-03T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df6c3dd56c9_68df5f94156b1_missing.jpg"
keywords: []
---

# തളിപ്പറമ്പിൽ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ  യുവതിയേയും കുട്ടിയേയും കാണാനില്ല ;  പരാതി, അന്വേഷണം

> **Lead Summary:** യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരുവഞ്ചാല്‍ വെള്ളാട് ജുമാമസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ റിസ്വാന, ഇവരുടെ മൂന്ന് വയസുള്ള മകന്‍ എന്നിവരെയാണ് ഒക്ടോബര്‍ 1 ന് രാവിലെ കാണാതായത്.

## Article Content

യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരുവഞ്ചാല്‍ വെള്ളാട് ജുമാമസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ റിസ്വാന, ഇവരുടെ മൂന്ന് വയസുള്ള മകന്‍ എന്നിവരെയാണ് ഒക്ടോബര്‍ 1 ന് രാവിലെ കാണാതായത്.

പൂവത്തെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതായി പറഞ്ഞ് ഇറങ്ങിയ റിസ്വാനയെ കാണാനില്ലെന്ന ഭര്‍ത്താവ് ചെറിയാണ്ടീരകത്ത് വീട്ടില്‍ സി.എന്‍.ജയ്ഫറിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പോലീസ് അന്വേഷണത്തില്‍ റിസ്വാനയെ കണ്ടെത്തിയതായി സൂചനകളുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318467/woman-and-child-missing-after-going-to-husbands-house-in-taliparambi-complaint-investigation)