---
title: "എം എൽ എ യുടെ ദേഹത്ത് ഒരു തരി മണ്ണ് വീഴാതെ സംരക്ഷിക്കാനറിയാമെന്ന് പി.ഹരീന്ദ്രൻ ; പാനൂരിൽ എൽ ഡി എഫിൻ്റെ പ്രതിഷേധ മാർച്ച്"
english_title: "P. Harindran says he knows how to protect the MLA without even a grain of soil falling on his body; LDF protest march in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318376/p-harindran-says-he-knows-how-to-protect-the-mla-without-even-a-grain-of-soil-falling-on-his-body-ldf-protest-march-in-panur"
published_at: "2025-10-02T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de9de0c3432_Untitled-1_copy.jpg"
keywords: []
---

# എം എൽ എ യുടെ ദേഹത്ത് ഒരു തരി മണ്ണ് വീഴാതെ സംരക്ഷിക്കാനറിയാമെന്ന് പി.ഹരീന്ദ്രൻ ; പാനൂരിൽ എൽ ഡി എഫിൻ്റെ പ്രതിഷേധ മാർച്ച്

> **Lead Summary:** പാനൂർ : കരിയാട് അംഗൻവാടി ഉദ്ഘാടനത്തിനെത്തിയ കെ.പി മോഹനൻ എം എൽ എയെ കൈയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റത്തെ തോന്ന്യാസമാണെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ.

## Article Content

പാനൂർ : കരിയാട് അംഗൻവാടി ഉദ്ഘാടനത്തിനെത്തിയ കെ.പി മോഹനൻ എം എൽ എയെ കൈയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റത്തെ തോന്ന്യാസമാണെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് എം എൽ എ. പ്രതിഷേധിക്കേണ്ടത് ഇങ്ങനയല്ല. എം എൽ എ യുടെ ദേഹത്ത് ഒരു തരി മണ്ണ് വാരിയിടാൻ സമ്മതിക്കാത്ത രീതിയിൽ സംരക്ഷിക്കാൻ എൽഡിഎഫിനറിയാമെന്നും പി.ഹരീന്ദ്രൻ പറഞ്ഞു. എൽ ഡി എഫ് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318376/p-harindran-says-he-knows-how-to-protect-the-mla-without-even-a-grain-of-soil-falling-on-his-body-ldf-protest-march-in-panur)