---
title: "കെപി മോഹനൻ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി"
english_title: "BJP Panur constituency committee demands case against KP Mohanan MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318329/bjp-panur-constituency-committee-demands-case-against-kp-mohanan-mla"
published_at: "2025-10-02T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de5943ab502_Untitled-3_copy.jpg"
keywords: []
---

# കെപി മോഹനൻ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി

> **Lead Summary:** പാനൂർ: കരിയാട് പുതുശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസ് സെൻ്ററിൽ നിന്ന് മലിനജലം ഒഴുകുകയും അതുപ്രദേശത്തെ കിണറുകളിൽ കലരുന്നതിലും പ്രതിഷേധിച്ച് മൂന്ന് വർഷമായി സമരസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രതിഷേധ സമര സ്ഥലത്ത് അംഗനവാടി ഉദ്ഘാടനത്തിന് എത്തിയ കെപി മോഹനൻ എംഎൽഎ നടത്തിയ ധിക്കാരപരമായ നടപടിയിൽ ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സമാധനപരമായി പ്രതിഷേധിക്കുന്ന സമര സമിതി പ്രവർത്തകർക്കിടയിൽ

## Article Content

പാനൂർ: കരിയാട് പുതുശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസ് സെൻ്ററിൽ നിന്ന് മലിനജലം ഒഴുകുകയും അതുപ്രദേശത്തെ കിണറുകളിൽ കലരുന്നതിലും പ്രതിഷേധിച്ച് മൂന്ന് വർഷമായി സമരസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രതിഷേധ സമര സ്ഥലത്ത് അംഗനവാടി ഉദ്ഘാടനത്തിന് എത്തിയ കെപി മോഹനൻ എംഎൽഎ നടത്തിയ ധിക്കാരപരമായ നടപടിയിൽ ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സമാധനപരമായി പ്രതിഷേധിക്കുന്ന സമര സമിതി പ്രവർത്തകർക്കിടയിൽ

അതിക്രമിച്ച് കടന്ന എംഎൽഎ ജനാധിപത്യ രീതിയിൽ നടക്കുന്ന സമരങ്ങളെ കരിവാരിതേയ്ക്കാനും അവഹേളിക്കാനുമാണ് ശ്രമിച്ചത്.സ്ത്രീകളും ഗർഭിണിയും അടക്കമുള്ള സമരസമിതി പ്രവർത്തകന്മാരെ ആക്രമിച്ച കെപി മോഹനൻ എംഎൽഎക്കെതിരെ കേസെടുക്കണമെന്നും

യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കെസി വിഷ്ണു അധ്യക്ഷത വഹിച്ചു.എകെ ഭാസ്കരൻ റോഹിത്ത് റാം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318329/bjp-panur-constituency-committee-demands-case-against-kp-mohanan-mla)