---
title: "കെ.പി മോഹനൻ എം എൽ എക്ക് നേരെയുണ്ടായ കൈയ്യേറ്റം ; പ്രതിഷേധവുമായി ആർ.ജെ.ഡി തലശേരി മണ്ഡലം കമ്മിറ്റി"
english_title: "Attack on KP Mohanan MLA; RJD Thalassery Mandal Committee protests"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318301/attack-on-kp-mohanan-mla-rjd-thalassery-mandal-committee-protests"
published_at: "2025-10-02T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de42bb459a9_Untitled-3_copy.jpg"
keywords: []
---

# കെ.പി മോഹനൻ എം എൽ എക്ക് നേരെയുണ്ടായ കൈയ്യേറ്റം ; പ്രതിഷേധവുമായി ആർ.ജെ.ഡി തലശേരി മണ്ഡലം കമ്മിറ്റി

> **Lead Summary:** പാനൂർ : കെ പി മോഹനൻ എം എൽ എ ക്കു നേരെയുണ്ടായ കൈയേറ്റത്തിൽ ശക്തമായ പ്രതിഷേധം ആർ ജെ ഡി തലശ്ശേരി മണ്ഡലം കമ്മിറ്റി രേഖപ്പെടുത്തി. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാനുള്ള അവസരം എല്ലാവർക്കും ഉണ്ട്. എന്നാൽ മറ്റൊരു പരിപാടിക്കെത്തിയ എം എൽ എ യെ അതും നേരിട്ട് എം എൽ എ യുമായി ബന്ധമില്ലാത്ത വിഷയത്തിൽ കൈകാര്യം ചെയ്യാൻ മുതിർന്നത് അപലപനീയമാണ്.

## Article Content

പാനൂർ : കെ പി മോഹനൻ എം എൽ എ ക്കു നേരെയുണ്ടായ കൈയേറ്റത്തിൽ ശക്തമായ പ്രതിഷേധം ആർ ജെ ഡി തലശ്ശേരി മണ്ഡലം കമ്മിറ്റി രേഖപ്പെടുത്തി. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാനുള്ള അവസരം എല്ലാവർക്കും ഉണ്ട്. എന്നാൽ മറ്റൊരു പരിപാടിക്കെത്തിയ എം എൽ എ യെ അതും നേരിട്ട് എം എൽ എ യുമായി ബന്ധമില്ലാത്ത വിഷയത്തിൽ കൈകാര്യം ചെയ്യാൻ മുതിർന്നത് അപലപനീയമാണ്.

തീർത്തും ജനാധിപത്യ വിരുദ്ധമാണ്. ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം കെ കെ ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ്‌ രാമചന്ദ്രൻ പന്യന്നൂർ, ജില്ല കമ്മിറ്റി അംഗങ്ങൾ ആയ ജോർജ് പീറ്റർ, രാമദാസ് കരിമ്പിൽ, എൻ ബിജു, രാജീവൻ പി കെ, ബാബു ഡി ക്രൂസ്, കെ പുഷ്പ, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318301/attack-on-kp-mohanan-mla-rjd-thalassery-mandal-committee-protests)