---
title: "കരിയാട് അംഗൻവാടി ഉദ്ഘാടന ചടങ്ങിനെത്തിയ കെ.പി മോഹനൻ  എംഎൽഎയെ കൈയ്യേറ്റം ചെയ്തു ; പാനൂർ  നഗരസഭാ ചെയർമാനെയും തടഞ്ഞു "
english_title: "KP Mohanan MLA attacked at Kariyad Anganwadi inauguration ceremony; Panur Municipality Chairman also stopped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318264/kp-mohanan-mla-attacked-at-kariyad-anganwadi-inauguration-ceremony-panur-municipality-chairman-also-stopped"
published_at: "2025-10-02T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de22465cb62_Untitled-3_copy.jpg"
keywords: []
---

# കരിയാട് അംഗൻവാടി ഉദ്ഘാടന ചടങ്ങിനെത്തിയ കെ.പി മോഹനൻ  എംഎൽഎയെ കൈയ്യേറ്റം ചെയ്തു ; പാനൂർ  നഗരസഭാ ചെയർമാനെയും തടഞ്ഞു 

> **Lead Summary:** പാനൂർ: കരിയാട് അംഗൻവാടി ഉദ്ഘാടന ചടങ്ങിനെത്തിയ കെ.പി മോഹനൻ എംഎൽഎയെ കൈയ്യേറ്റം ചെയ്തു പാനൂർ നഗരസഭാ ചെയർമാനെയും തടഞ്ഞു 

## Article Content

പാനൂർ: കരിയാട് അംഗൻവാടി ഉദ്ഘാടന ചടങ്ങിനെത്തിയ കെ.പി മോഹനൻ എംഎൽഎയെ കൈയ്യേറ്റം ചെയ്തു പാനൂർ നഗരസഭാ ചെയർമാനെയും തടഞ്ഞു 

കരിയാട് അംഗൻവാടി ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് കെ പി മോഹനൻ എംഎൽഎയെ തടയാൻ ശ്രമം ഉണ്ടായത്. ഇത് കൈയേറ്റത്തിലും കലാശിച്ചു.

കരിയാട് പുതുശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസ് സെൻ്ററിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നു എന്ന് ആരോപിച്ചാണ് സമരസമിതിയുടെ നേതൃത്വത്തിൽ അംഗൻവാടി ഉദ്ഘാടനത്തിനു വന്ന കെ പി മോഹനൻ എംഎൽഎയെ തടഞ്ഞത്.

പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിമിനെയും സമരക്കാർ തടഞ്ഞു. ഡയാലിസിസ് സെൻ്ററിൽ നിന്നുള്ള മലിന ജലം കാരണം കുടിവെള്ളം പോലും മലിനമാണെന്നാണ് സമരക്കാരുടെ ആക്ഷേപം. പ്രതിഷേധത്തിനിടയിലും അംഗൻവാടി ഉദ്ഘാടനം നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318264/kp-mohanan-mla-attacked-at-kariyad-anganwadi-inauguration-ceremony-panur-municipality-chairman-also-stopped)