---
title: "കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും വികസനസെമിനാറും ശനിയാഴ്ച പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ  നടക്കും ;  ഒരുക്കങ്ങൾ പൂർത്തിയായെന്ന് കെ.പി. മോഹനൻ എ.എൽഎ"
english_title: "A meeting and development seminar of the people's representatives of the Koothuparamba constituency will be held at the Sumangali Auditorium in Panur on Saturday; preparations are complete, says KP Mohanan ALA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318207/a-meeting-and-development-seminar-of-the-peoples-representatives-of-the-koothuparamba-constituency-will-be-held-at-the-sumangali-auditorium-in-panur-on-saturday-preparations-are-complete-says-kp-mohanan-ala"
published_at: "2025-10-02T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ddef7cd59d1_Untitled-2_copy.jpg"
keywords: []
---

# കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും വികസനസെമിനാറും ശനിയാഴ്ച പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ  നടക്കും ;  ഒരുക്കങ്ങൾ പൂർത്തിയായെന്ന് കെ.പി. മോഹനൻ എ.എൽഎ

> **Lead Summary:** പാനൂർ : ശനിയാഴ്ച രാവിലെ 9.30ന് 2020-25 വർഷത്തെ വികസനങ്ങളുടെ സാക്ഷാത്ക്കാരം എന്ന വിഷയത്തിൽ കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീലയുടെ അധ്യക്ഷതയിൽ സെമിനാർ ആരംഭിക്കും. കില കണ്ണൂർജില്ലാ കോ-ഓർഡിനേറ്റർ പി.വി. രത്നാകരൻ മോഡറേറ്ററായിരിക്കും.

## Article Content

പാനൂർ : ശനിയാഴ്ച രാവിലെ 9.30ന് 2020-25 വർഷത്തെ വികസനങ്ങളുടെ സാക്ഷാത്ക്കാരം എന്ന വിഷയത്തിൽ കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീലയുടെ അധ്യക്ഷതയിൽ സെമിനാർ ആരംഭിക്കും. കില കണ്ണൂർജില്ലാ കോ-ഓർഡിനേറ്റർ പി.വി. രത്നാകരൻ മോഡറേറ്ററായിരിക്കും.

കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി.സുജാത, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.രാജീവൻ (കോട്ടയം), എൻ.വി.ഷിനിജ (പാട്യം), പി.വത്സൻ (മൊകേരി), കെ.ലത (കുന്നോത്ത്പറമ്പ്) എന്നിവർ പങ്കെടുക്കും. രാവിലെ 11ന് കെ.പി.മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ റജിസ്ട്രേഷൻ - മ്യൂസിയം - പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.പി സുവനീർ പ്രകാശനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.കെ. രത്നകുമാരി ആദ്യപ്രതി ഏറ്റുവാങ്ങും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉപഹാര വിതരണം നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി.ജെ. അരുൺ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംബന്ധിക്കും.

ഉച്ചതിരിഞ്ഞ് രണ്ടിന് ത്രിതല പഞ്ചായത്ത് 2025-30; തുടർ പ്രവർത്തനങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തിൽ പാനൂർ ബ്ലോക്ക് പ്രസിഡൻ്റ് എ.ശൈലജയുടെ അധ്യക്ഷതയിൽ സെമിനാർ നടക്കും.കില സ്റ്റേറ്റ് ആർപി പി.വി.രാമകൃഷ്ണൻ മോഡറേറ്ററാവും. കൂത്തുപറമ്പ് നഗരസഭ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ എം.ധർമ്മജ (കോട്ടയം), കെ.പി.പ്രദീപ്കുമാർ (പാട്യം), എം.രാജശ്രീ (മൊകേരി), എൻ.അനിൽകുമാർ (കുന്നോത്ത്പറമ്പ്) എന്നിവർ പങ്കെടുക്കുംപരിപാടികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ, പ്രചാരണവിഭാഗം ചെയർപേഴ്സണും പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ എൻ.വി.ഷിനിജ, കൺവീനർ പാനൂർ പ്രസ് ഫോറം പ്രസിഡൻ്റ കെ.കെ.സജിവ് കുമാർ,സാഫല്യം കോ-ഓർഡിനേറ്റർ കെ.പി.രമേഷ് ബാബുഎന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318207/a-meeting-and-development-seminar-of-the-peoples-representatives-of-the-koothuparamba-constituency-will-be-held-at-the-sumangali-auditorium-in-panur-on-saturday-preparations-are-complete-says-kp-mohanan-ala)