---
title: "ലോക വയോജന ദിനാഘോഷം അവിസ്മരണീയമാക്കി  ഒളവിലം ചെറുവയിൽ മുക്കിലെ പി ഉമ്മർഹാജി മെമ്മോറിയൽ പകൽവീട്."
english_title: "The P. Ummerhaji Memorial Day Home in Cheruvayil Mukku, Olavilam, made the World Older Persons Day celebration unforgettable."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318166/the-p-ummerhaji-memorial-day-home-in-cheruvayil-mukku-olavilam-made-the-world-older-persons-day-celebration-unforgettable"
published_at: "2025-10-01T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd47c87a09f_Untitled-1_copy.jpg"
keywords: []
---

# ലോക വയോജന ദിനാഘോഷം അവിസ്മരണീയമാക്കി  ഒളവിലം ചെറുവയിൽ മുക്കിലെ പി ഉമ്മർഹാജി മെമ്മോറിയൽ പകൽവീട്.

> **Lead Summary:** പാനൂർ : ലോക വയോജന ദിനത്തിൽ ഒളവിലം പി ഉമ്മർഹാജി മെമ്മോറിയൽ പകൽവീട്ടിലെ മെമ്പർമാരുമായി സംവദിക്കാൻ ഒളവിലം റഹ്മാനിയ്യ വനിതാ യതീംഖാനയിലെ കൊച്ചു കൂട്ടുകാരെത്തി..

## Article Content

പാനൂർ : ലോക വയോജന ദിനത്തിൽ ഒളവിലം പി ഉമ്മർഹാജി മെമ്മോറിയൽ പകൽവീട്ടിലെ മെമ്പർമാരുമായി സംവദിക്കാൻ ഒളവിലം റഹ്മാനിയ്യ വനിതാ യതീംഖാനയിലെ കൊച്ചു കൂട്ടുകാരെത്തി..

ഒളവിലം വനിതാ യതീംഖാനയിൽ താമസിച്ച് പഠിക്കുന്ന 50 ഓളം കുട്ടികളും റസിഡന്റ് കൗൺസിലറും ടീച്ചർമാരുമാണ് പകൽവീട്ടിലെത്തി ആഘോഷത്തിൽ പങ്ക് ചേർന്നത്.

യതീംഖാനയിലെ മികച്ച വിദ്യാര്ഥിനികൾക്കുള്ള സമ്മാനദാനം പകൽവീട്ടിലെ മെമ്പർമാരായ പുരുഷു, ഹരി, അച്ചു, വി പി മമ്മദ്, ടി വി അലി, ചന്ദ്രൻ, കരുണൻ എന്നിവർ നടത്തി.

കുട്ടികൾ ഏറെ നേരം പകൽവീട്ടിൽ ചിലവിടുകയും പകൽവീട്ടിലേ മെമ്പർമാരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. പകൽവീടിന്റെ പരിസരത്തുള്ളവർ കുടുംബമായി പകൽവീട് സന്ദർശിച്ച് ആശംസകൾ നേർന്നു.

പരിപാടിയിൽ സപ്പോർട്ടിങ് കമ്മിറ്റി ജോയിന്റ് കൺവീനർ മിഫ്താഹ് ടി വി സ്വാഗതം പറഞ്ഞു, പകൽവീട് ട്രസ്റ്റ് കൺവീനർ വി കെ ഖാലിദ് അധ്യക്ഷനായ പരിപാടി എഴുത്തുകാരനും പി ഉമ്മർഹാജിയുടെ സഹോദരനും ട്രസ്റ്റ് ചെയർമാനുമായ മൊയ്തു പാറേമ്മൽ ഉദ്‌ഘാടനം ചെയ്തു,

വണ്ണത്താങ്കണ്ടി സ്കൂൾ മുൻ പ്രധാന അദ്ധ്യാപിക ഗീത രാജൻ, റസാക്ക് പൊന്ന്യം, കെ സി രാജൻ മാസ്റ്റർ, അസ്‌ലം ചാത്തോത്ത്, പി സി അബ്ദുല്ല, സഫീർഹാജി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പകൽവീട്ടിലെ മെ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318166/the-p-ummerhaji-memorial-day-home-in-cheruvayil-mukku-olavilam-made-the-world-older-persons-day-celebration-unforgettable)