---
title: "പാനൂരിനടുത്ത്  പൊയിലൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ കൂടെ യാത്ര ചെയ്തതിന് അതേ  സ്കൂളിലെ  പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്  മർദ്ദനം ;  പരിക്ക്"
english_title: "Class 10 students of the same school were beaten up for travelling with class 10 students in Poilur near Panur; injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318071/class-10-students-of-the-same-school-were-beaten-up-for-travelling-with-class-10-students-in-poilur-near-panur-injured"
published_at: "2025-10-01T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcd1386d00e_Untitled-1_copy.jpg"
keywords: []
---

# പാനൂരിനടുത്ത്  പൊയിലൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ കൂടെ യാത്ര ചെയ്തതിന് അതേ  സ്കൂളിലെ  പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്  മർദ്ദനം ;  പരിക്ക്

> **Lead Summary:** പാനൂർ : പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളുടെ കൂടെ യാത്ര ചെയ്തതിന് 2 വിദ്യാർത്ഥികൾക്ക് മർദ്ദനം. കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ പൊയിലൂരിലെ സിനാൻ നിസാർ , മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് ഒരു സംഘം ക്രൂരമായി 'മർദ്ദിച്ചത്.

## Article Content

പാനൂർ : പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളുടെ കൂടെ യാത്ര ചെയ്തതിന് 2 വിദ്യാർത്ഥികൾക്ക് മർദ്ദനം. കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ പൊയിലൂരിലെ സിനാൻ നിസാർ , മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് ഒരു സംഘം ക്രൂരമായി 'മർദ്ദിച്ചത്.

മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ വിദ്യാർത്ഥികളെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ട് പെൺകുട്ടികളോടൊപ്പം തൊട്ടടുത്ത ക്ലാസിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികൾ ഇരുചക്ര വാഹനത്തിൽ പൊയിലൂരിലെ ചായക്കടയിലെത്തിയത്.

യു ട്യൂബിൽ വൈറലായ ഹോട്ടലിൽ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തപ്പോഴാണ് പ്രകോപിതരായ ഒരു സംഘം ആൺ കുട്ടികളെ മർദ്ദിച്ചതത്രെ. പെൺകുട്ടികളിലൊരാളുടെ സഹോദരൻ്റെ നേതൃത്വത്തിലാണ് മർദ്ദനമെന്നും സൂചനയുണ്ട്. കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318071/class-10-students-of-the-same-school-were-beaten-up-for-travelling-with-class-10-students-in-poilur-near-panur-injured)