---
title: "കണ്ണൂരിൽ കമ്പവലി മത്സരത്തിനിടയില്‍ ഡിവൈഎഫ്ഐ നേതാവായ ബാങ്ക് ജീവനക്കാരനായ  യുവാവ്   കുഴഞ്ഞുവീണ് മരിച്ചു"
english_title: "A young man died after collapsing during a kambavali competition in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318031/a-young-man-died-after-collapsing-during-a-kambavali-competition-in-kannur"
published_at: "2025-10-01T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcb87233619_download_(1).jfif"
keywords: []
---

# കണ്ണൂരിൽ കമ്പവലി മത്സരത്തിനിടയില്‍ ഡിവൈഎഫ്ഐ നേതാവായ ബാങ്ക് ജീവനക്കാരനായ  യുവാവ്   കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** കമ്പവലി മത്സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി.രതീഷ്ആണ് മരിച്ചത്.

## Article Content

കമ്പവലി മത്സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി.രതീഷ്ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ പാച്ചേനിയിലായിരുന്നു സംഭവം. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ ഒന്നോടെ മരണപ്പെട്ടു.

ഭാര്യ: അനുപമ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318031/a-young-man-died-after-collapsing-during-a-kambavali-competition-in-kannur)