---
title: "കണ്ണൂരിൽ സ്കൂട്ടിയിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം ; മരിച്ചത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി"
english_title: "A young man died tragically after being hit by a car while riding a scooter in Kannur; the deceased was a former CPM branch secretary."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317786/a-young-man-died-tragically-after-being-hit-by-a-car-while-riding-a-scooter-in-kannur-the-deceased-was-a-former-cpm-branch-secretary"
published_at: "2025-09-30T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db358658aa6_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂട്ടിയിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം ; മരിച്ചത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി

> **Lead Summary:** കണ്ണൂർ :ആലക്കോട് കരുവൻചാൽ നടുവിൽ മലയോര ഹൈവേയിൽ കരുവൻചാൽ ടൗണിന് സമീപം ചൈതന്യ നഗറിലെ കലുങ്കിൽ സ്‌കൂട്ടിയിൽ കാറിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടി യാത്രികനായ വായാട്ടു പറമ്പിലെ പേട്ടയിൽ ജിമ്മി ഐസക് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.

## Article Content

കണ്ണൂർ :ആലക്കോട് കരുവൻചാൽ നടുവിൽ മലയോര ഹൈവേയിൽ കരുവൻചാൽ ടൗണിന് സമീപം ചൈതന്യ നഗറിലെ കലുങ്കിൽ സ്‌കൂട്ടിയിൽ കാറിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടി യാത്രികനായ വായാട്ടു പറമ്പിലെ പേട്ടയിൽ ജിമ്മി ഐസക് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.

ജിമ്മിയുടെ കെ.എൽ 59 എ.എ 0419 സ്‌കൂട്ടിയിൽ എതിരെ വന്ന കർണ്ണാടക രജിസ്ട്രേഷൻ കെ.എ 04 എം.വൈ. 9664 കാറിടിച്ചാണ് അപകടം. ജിമ്മി തൽക്ഷണം മരണപ്പെട്ടു. കാറിൻ്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയത്.

നാട്ടുകാർ ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തിയെ ങ്കിലും ജിമ്മിയുടെ ജീവൻ രക്ഷിക്കാ നായില്ല. ബിൽഡിംഗ് കോൺട്രാക്‌ട റാണ് ജിമ്മി. കരുവൻചാലിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സി.പി.എം വായാട്ടുപറമ്പ് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. സംഭവമറിഞ്ഞ് ആലക്കോട് പോലീസ്സ്ഥലത്തെത്തി. ദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡി ക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317786/a-young-man-died-tragically-after-being-hit-by-a-car-while-riding-a-scooter-in-kannur-the-deceased-was-a-former-cpm-branch-secretary)