---
title: "പെരിങ്ങത്തൂരിൽ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം ; അണിയാരം സ്വദേശിക്കെതിരെ കേസ്"
english_title: "Auto driver assaulted in Peringathur; Case filed against Aniyaram native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317768/auto-driver-assaulted-in-peringathur-case-filed-against-aniyaram-native"
published_at: "2025-09-29T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68daab5c85789_Untitled-4_copy.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം ; അണിയാരം സ്വദേശിക്കെതിരെ കേസ്

> **Lead Summary:** പാനൂർ : ഓട്ടോ ഡ്രൈവറായ യുവാവിന് പെരിങ്ങത്തൂർ ടൗണിൽ മർദനമേറ്റു. കരിയാട് പുളിയനമ്പ്രം പാണമ്പ്രത്ത് മുഹമ്മദലിക്കാണ് മർദനമേറ്റത്. ഓട്ടം പോകാത്തതിനെ ചൊല്ലി തർക്കത്തെ തുടർന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കറായ അണിയാരം സ്വദേശി കാട്ടുകുന്നുമ്മൽ ആപ്പിയെന്ന ഹാഫിസാണ് മുഹമ്മദലിയെ മർദിച്ചത്. പരിക്കേറ്റ മുഹമ്മദലിയെ തലശേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാഫിസിനെതിരെ BNS 115 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

## Article Content

പാനൂർ : ഓട്ടോ ഡ്രൈവറായ യുവാവിന് പെരിങ്ങത്തൂർ ടൗണിൽ മർദനമേറ്റു. കരിയാട് പുളിയനമ്പ്രം പാണമ്പ്രത്ത് മുഹമ്മദലിക്കാണ് മർദനമേറ്റത്. ഓട്ടം പോകാത്തതിനെ ചൊല്ലി തർക്കത്തെ തുടർന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കറായ അണിയാരം സ്വദേശി കാട്ടുകുന്നുമ്മൽ ആപ്പിയെന്ന ഹാഫിസാണ് മുഹമ്മദലിയെ മർദിച്ചത്. പരിക്കേറ്റ മുഹമ്മദലിയെ തലശേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാഫിസിനെതിരെ BNS 115 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

മർദനത്തിൽ പ്രതിഷേധിച്ച് ഉച്ചവരെ പെരിങ്ങത്തൂർ സംയുക്ത ഓട്ടോ യൂനിയൻ്റെ ആഭിമുഖ്യത്തിൽ പണിമുടക്കി. വൈകീട്ട് പെരിങ്ങത്തൂർ ടൗണിൽ പ്രകടനം നടത്തി.

മുഹമ്മദലിയെ മർദിച്ചതിന് ഹാഫിസിനെതിരെ ചൊക്ലി പൊലീസ് കേസെടുത്തു. പെരിങ്ങത്തൂരിലെ ഓട്ടോ ഡ്രൈവർ മുഹമ്മദലിയെ അകാരണമായി മർദിച്ചതിൽ ഐ.എൻ.ടി.യു.സി കുത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.പി വിജീഷ് പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317768/auto-driver-assaulted-in-peringathur-case-filed-against-aniyaram-native)