---
title: "സംസ്ഥാനത്തെ ബിവറേജുകൾ  നാളെ രാത്രി 7 മണിക്ക് അടക്കും ; ഇനി തുറക്കുക ഒക്ടോബര്‍ 3ന്"
english_title: "Beverage shops in the state will close at 7 pm tomorrow; will now open on October 3rd"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317747/beverage-shops-in-the-state-will-close-at-7-pm-tomorrow-will-now-open-on-october-3rd"
published_at: "2025-09-29T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da8d3146484_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാനത്തെ ബിവറേജുകൾ  നാളെ രാത്രി 7 മണിക്ക് അടക്കും ; ഇനി തുറക്കുക ഒക്ടോബര്‍ 3ന്

> **Lead Summary:** സംസ്ഥാനത്ത് നാളെ (സെപ്റ്റംബര്‍ 30) ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബര്‍ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

## Article Content

സംസ്ഥാനത്ത് നാളെ (സെപ്റ്റംബര്‍ 30) ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബര്‍ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

ഒക്ടോബർ-2ന് ബിവറേജസ് കോര്‍പ്പറേഷന് മാത്രമല്ല, ബാറുകളും അവധിയായിരിക്കും. ത്രിവേണി സ്റ്റോറുകൾക്കും, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും ഇത് ബാധകമായിരിക്കും. ഒക്ടോബർ 1-ാം തീയതി ഉൾപ്പെടെ ഈ വർഷം ഇനി മൂന്ന് ഡ്രൈ ഡേകൾ കൂടിയാണുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317747/beverage-shops-in-the-state-will-close-at-7-pm-tomorrow-will-now-open-on-october-3rd)