---
title: "അയ്യപ്പ സംഗമത്തിൽ യോഗിയെ ക്ഷണിച്ചത് ബിജെപിയെ തൃപ്തിപ്പെടുത്താനെന്ന്  ഷാഫി പറമ്പിൽ എം.പി ; കൂത്ത്പറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിന് ശക്തമായ താക്കീതായി ജനമുന്നേറ്റ യാത്ര"
english_title: "Shafi Parambil MP says Yogi was invited to Ayyappa Sangam to satisfy BJP; Jana Munnetta Yatra is a strong warning against the development stagnation in Koothparamba constituency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317723/shafi-parambil-mp-says-yogi-was-invited-to-ayyappa-sangam-to-satisfy-bjp-jana-munnetta-yatra-is-a-strong-warning-against-the-development-stagnation-in-koothparamba-constituency"
published_at: "2025-09-29T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da5c0e314f8_Untitled-3_copy.jpg"
keywords: []
---

# അയ്യപ്പ സംഗമത്തിൽ യോഗിയെ ക്ഷണിച്ചത് ബിജെപിയെ തൃപ്തിപ്പെടുത്താനെന്ന്  ഷാഫി പറമ്പിൽ എം.പി ; കൂത്ത്പറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിന് ശക്തമായ താക്കീതായി ജനമുന്നേറ്റ യാത്ര

> **Lead Summary:** രാഷ്ട്രീയ കാലാവസ്ഥ അനൂകൂലമല്ല തോന്നലിലാണ് അയ്യപ്പ സംഗമവുമായി സർക്കാർ മുന്നിട്ട് വന്നതെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ജനം കൈവിട്ടപ്പോൾ ഭക്തരെ കൂടുപിടിക്കാനാണ് നോക്കിയത്. പാർട്ടി കൊടി പിടിക്കുന്നവർ പോലും എതിരായി നിൽക്കുന്ന അവസ്ഥയാണ്. പിണറായി പോലും ഭക്തനായി മാറിയിരിക്കുകയാണ്. ഭരണത്തോടാണദ്ദേഹത്തിന് സ്നേഹം. അയ്യപ്പ ഭക്തരോടല്ലന്നും ഷാഫി പറഞ്ഞു.കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയു.ഡി എഫ് നടത്തിയ

## Article Content

രാഷ്ട്രീയ കാലാവസ്ഥ അനൂകൂലമല്ല തോന്നലിലാണ് അയ്യപ്പ സംഗമവുമായി സർക്കാർ മുന്നിട്ട് വന്നതെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ജനം കൈവിട്ടപ്പോൾ ഭക്തരെ കൂടുപിടിക്കാനാണ് നോക്കിയത്. പാർട്ടി കൊടി പിടിക്കുന്നവർ പോലും എതിരായി നിൽക്കുന്ന അവസ്ഥയാണ്. പിണറായി പോലും ഭക്തനായി മാറിയിരിക്കുകയാണ്. ഭരണത്തോടാണദ്ദേഹത്തിന് സ്നേഹം. അയ്യപ്പ ഭക്തരോടല്ലന്നും ഷാഫി പറഞ്ഞു.കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയു.ഡി എഫ് നടത്തിയ

ജനമുന്നേറ്റ ജാഥയും ജനകീയ കൂട്ടായ്‌മയും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാനൂർ താലൂക്ക് ആശുപത്രി കടലാസിലൊതുക്കിയ ഇടത് സർക്കാറിനെതിരെയുംഎയർപോർട്ട് റോഡ് വികസനത്തിലെ ഇരകളുടെ ആശങ്കകൾ പരിഹരിക്കുകയും

ചെയ്യുക എന്ന മുദ്രാവാക്യവുമായാണ് ജനമുന്നേറ്റ ജാഥനടത്തിയത്.പകയും വിദ്വേഷവും കൊണ്ട് നടക്കുന്ന ശൈലിയല്ലെന്നും രാഷ്ട്രീയം മാത്രം പറയുന്ന പ്രവർത്തനമാണ് ഞാൻ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മാക്കി കാണിച്ച് പേടിച്ച് പിന്മാറുമെന്ന് ആരും കരുതണ്ട.വീട്ടിലിരുത്താമെന്ന് വ്യാമോഹിക്കരുതെന്നും എന്നും ജനങ്ങൾക്കിടയിൽ ഉണ്ടാവുമെന്നും എം പി കൂട്ടി ചേർത്തു. കാഫിർ സംഭവത്തിൽ തമ്മിലടിപ്പിക്കാൻ നോക്കിയിട്ടും ഒരാളെ പോലും പിടിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. മണ്ഡലത്തിലെ എം എൽ എ യുടെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഒരു വികസനം പോലും കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. യു ഡി എഫ് കൊണ്ടുവന്ന സ്ഥാപനങ്ങൾ ഇപ്പോൾ അടച്ചിട്ട അവസ്ഥയാണ്. താലൂക്ക് ആശുപത്രിയാക്കിട്ടും ഒരു കാര്യവും നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലന്നും ഷാഫി പറഞ്ഞു. യു.ഡി എഫ് ചെയർമാർ പി.പി.എ സലാം അധ്യക്ഷത വഹിച്ചു.

വി. സുരേന്ദ്രൻ , ഡി.സി സി ജനറൽ സിക്രട്ടറി കെ..പി . സാജു, സന്തോഷ് കണ്ണം വള്ളി, നഗരസഭ ചെയർമാൻ കെ.പി ഹാഷിം, ബ്ലോക്ക് പ്രസിഡൻ്റ് കെ.പി . രാമചന്ദ്രൻ , പി.കെ . ഷാഹുൽ ഹമീദ്, വി.നാസർ, കെ രമേശൻ, വി.കെ ഷിബിന, മഹമൂദ് കടവത്തൂർ, ടി. പി . മുസ്തഫ,

ഡോ എൻ . എ . മുഹമ്മദ് റഫീഖ്, ടി . ടി . രാജൻ , എ . എം . രാജേഷ്, സംസാരിച്ചു.

നേരത്തെ പാനൂർ ലീഗ് ഓഫിസിന് മുന്നിൽ നിന്നും ആരംഭിച്ച ജനമുന്നേറ്റ ജാഥക്ക് സി. കെ. സഹജൻ, ടി . മഹറൂഫ്, എം . സി . അൻവർ, കെ . പി . രാമചന്ദ്രൻ , എം . ഗഫൂർ, എൻ . പി . മുനീർ, നൗഷാദ് അണിയാരം, സെക്കീന തെക്കയിൽ, ബഷീർ ആവോലം,

ടി . കെ . ഹനീഫ്, എൻ . എ . കരീം, ഉമൈസ തിരുവമ്പാടി, വി . ഫൈസൽ , എം . ടി .കെ . സുലൈഖ, കെ .കെ . അനസ് ,

നൗഷത്ത് കൂടത്തിൽ, കെ. വി . റംല , , ടി എച്ച് നാരായണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317723/shafi-parambil-mp-says-yogi-was-invited-to-ayyappa-sangam-to-satisfy-bjp-jana-munnetta-yatra-is-a-strong-warning-against-the-development-stagnation-in-koothparamba-constituency)