---
title: "പുതുക്കുടി പുഷ്പൻ ഒന്നാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. ; ചൊക്ലിയിൽ ആയിരങ്ങൾ അണിനിരന്ന വളണ്ടിയർ മാർച്ച്"
english_title: "Pudukudi Pushpan observed his first martyrdom anniversary; Thousands march in Chokli to mark volunteer march"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317684/pudukudi-pushpan-observed-his-first-martyrdom-anniversary-thousands-march-in-chokli-to-mark-volunteer-march"
published_at: "2025-09-29T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da3858c4dc6_Untitled-2_copy.jpg"
keywords: []
---

# പുതുക്കുടി പുഷ്പൻ ഒന്നാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. ; ചൊക്ലിയിൽ ആയിരങ്ങൾ അണിനിരന്ന വളണ്ടിയർ മാർച്ച്

> **Lead Summary:** പാനൂർ:കുത്ത്‌പറമ്പ് ‌വെടിവെപ്പ് രക്ത സാക്ഷി പുതുക്കുടി പുഷൻ്റെ ഒന്നാം രക്തസാക്ഷിത്വ വാർഷിക ദിനം ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മനാടായ നോർത്ത് മേനപ്രത്ത് ആചരിച്ചു. ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ കേന്ദ്രീകരിച്ചു നടന്ന വൈറ്റ് വളൻറിയർ മാർച്ചോടെയുള്ള ബഹുജന പ്രകടനം നോർത്ത് മേനപ്രം കുത്തുപറമ്പ് രക്തസാക്ഷി സ്മാരക മന്ദിരത്തിനു സമീപം സമാപിച്ചു.

## Article Content

പാനൂർ:കുത്ത്‌പറമ്പ് ‌വെടിവെപ്പ് രക്ത സാക്ഷി പുതുക്കുടി പുഷൻ്റെ ഒന്നാം രക്തസാക്ഷിത്വ വാർഷിക ദിനം ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മനാടായ നോർത്ത് മേനപ്രത്ത് ആചരിച്ചു. ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ കേന്ദ്രീകരിച്ചു നടന്ന വൈറ്റ് വളൻറിയർ മാർച്ചോടെയുള്ള ബഹുജന പ്രകടനം നോർത്ത് മേനപ്രം കുത്തുപറമ്പ് രക്തസാക്ഷി സ്മാരക മന്ദിരത്തിനു സമീപം സമാപിച്ചു.

സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനക്കു ശേഷം അനുസ്മരണ പൊതുസമ്മളനം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയർമാൻ ടി. ജയേഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ. റഹിം, സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡൻ്റ് വി. വസിഫ് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, ജില്ല സെക്രട്ടേറിയേറ്റംഗം പി. ഹരീന്ദ്രൻ, ജില്ല കമ്മിറ്റിയംഗം കെ.ഇ കുഞ്ഞബ്ദുള്ള. വി. ഉദയൻ എന്നിവർ സംസാരിച്ചു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. ഡി.ഫൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ജെയ്ക്ക് സി. തോമസ്, എം ഷാജർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഷിമ ജില്ല സെക്രട്ടറി സരിൻ ശശി, പ്രസിഡൻ്റ് മുഹമ്മദ് അഷ്സൽ, ട്രഷറർ കെ.ജെ. ദിലീപ്, പി.പി. സിധിൻ, കോഴിക്കോട് ജില്ല ജോയൻ്റ് സെക്രട്ടറി അഡ്വ രാഹുൽ രാജ്, എം. വിജിൻ എം.എൽ.എ. പി.പി. അനുഷ, കെ. അനുശ്രീ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പി. എം. അഖിൽ, മുഹമ്മദ് സിറാജ്, സഖാവ് പുഷ്പൻ പുസ്തകത്തിൻ്റെ രചയിതാവ് ഭാനുപ്രകാശ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317684/pudukudi-pushpan-observed-his-first-martyrdom-anniversary-thousands-march-in-chokli-to-mark-volunteer-march)