---
title: "'ഒന്നിലധികം കഴിവുകൾ, ഒരേ ഹൃദയം' ; പാനൂർ യെസ് അക്കാദമിയിൽ ചേർത്തു നിൽപ്പിൻ്റെ, സന്തോഷത്തിൻ്റെ  ഉത്സവം "
english_title: "'Multiple talents, one heart'; A festival of unity and happiness at Panur YES Academy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317660/multiple-talents-one-heart-a-festival-of-unity-and-happiness-at-panur-yes-academy"
published_at: "2025-09-29T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da24732ef33_Untitled-3_copy.jpg"
keywords: []
---

# 'ഒന്നിലധികം കഴിവുകൾ, ഒരേ ഹൃദയം' ; പാനൂർ യെസ് അക്കാദമിയിൽ ചേർത്തു നിൽപ്പിൻ്റെ, സന്തോഷത്തിൻ്റെ  ഉത്സവം 

> **Lead Summary:** > പാനൂർ: "ഒന്നിലധികം കഴിവുകൾ, ഒരേ ഹൃദയം" എന്ന പ്രമേയത്തിൽ ചേർന്ന് നിൽക്കാം ചേർത്ത് പിടിക്കാം എന്ന ആശയത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പാനൂർ യെസ് അക്കാദമിയിൽ "സന്തോഷത്തിന്റെ ഉത്സവം" സാമൂഹ്യ പ്രവർത്തകയും, ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകയും പാവങ്ങളുടെ മാലാഖ എന്നറിയിപ്പെടുന്ന അഡോറ എക്സിക്യൂട്ടീവ് ഡയറക്ടർ നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു.

## Article Content

> പാനൂർ: "ഒന്നിലധികം കഴിവുകൾ, ഒരേ ഹൃദയം" എന്ന പ്രമേയത്തിൽ ചേർന്ന് നിൽക്കാം ചേർത്ത് പിടിക്കാം എന്ന ആശയത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പാനൂർ യെസ് അക്കാദമിയിൽ "സന്തോഷത്തിന്റെ ഉത്സവം" സാമൂഹ്യ പ്രവർത്തകയും, ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകയും പാവങ്ങളുടെ മാലാഖ എന്നറിയിപ്പെടുന്ന അഡോറ എക്സിക്യൂട്ടീവ് ഡയറക്ടർ നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു.

കെയർ & ക്യൂർ ഫൗണ്ടേഷൻ ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യെസ് അക്കാദമി ചെയർമാൻ ബാലിയിൽ മുഹമ്മദ് ഹാജി, പാനൂർ നഗരസഭ പ്രഥമ മുനിസിപ്പൽ ചെയർപേഴ്സണും, സാമൂഹ്യ പ്രവർത്തകയുമായ

കെ വി റംല ടീച്ചർ, സി സി എഫ് രക്ഷാധികാരികളായ പി എം സി മൊയ്തു, പി വി ഹംസ, ജോ. സിക്രട്ടറി സി ഒ ടി ഫൈസൽ, സി സി എഫ് വിമൺസ് കലക്ടീവ് കോഓഡിനേറ്റർ സൗജത്ത് ടീച്ചർ, പോസിബിലിറ്റീസ് ഡയറക്ടർ സിറാജുദീൻ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.

രക്ഷിതാക്കളോടൊത്തുള്ള സെഷനിൽ അനുഗ്രഹീത രക്ഷിതാക്കൾ, സഹഭാവ മനോഭാവം എന്നീ വിഷയത്തിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും തളിപറമ്പ് സർസയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയുമായ യാസറ, സിജി കണ്ണൂർ ജില്ലാ ചാപ്റ്റർ പ്രസിഡൻ്റ് മൊയ്തു പാറമ്മേൽ എന്നിവർ സംവദിച്ചു.

ഹൃദയം കൊണ്ട് കുട്ടികളോടൊപ്പം സംവദിക്കുന്ന യെസ് അക്കാദമിയിലെ അദ്ധ്യാപകരും വിവിധ ക്ലിനിക്കൽ തെറാപിസ്റ്റുകളോടൊത്തുള്ള ടേബിൾ ടോക്കിൽ കേരള ഹെൽത്ത് സർവീസിലെ സൈക്യാട്രിസ്റ്റ് ഡോ മുനീർ കരീം സംവദിക്കുകയും അധ്യാപകർക്ക് ആ മാലാഖ കുഞ്ഞുങ്ങളെ കൂടുതൽ ചേർത്ത് പിടിക്കാനാവശ്യമായ പ്രായോഗിക കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

മാധ്യമ പ്രവർത്തകനും കൗൺസലറുമായ ഹുമയൂൺ കബീറിൻ്റെ നേതൃത്വത്തിൽ മാജിക്ക് ഷോയോടെ ആരംഭിച്ച പരിപാടിയിൽ തലശ്ശേരി കെയർ ആന്റ് ക്യൂർ ഫൗണ്ടേഷന്റെ സഹകരണത്തോടെ പോസിറ്റീവ് പോസ്സിബിലിറ്റീസിലെ വിദഗ്ധ പരിശീലകരായ

അഷ്റഫ് പെടേന, റമീസ് പാറാൽ, നിയാസ് ഷെരീഫ്, എ പി അബ്ദുൽ സലാം പിണങ്ങോട്, പി എം ബഷീർ അഹമ്മദ്, സുഹൈർ സിരിയൂസ്,

ബഷീർ വഹബി, ജാബിർ ലാലിലകത്ത്, ഷഫ്‌ന എ കെ, അൻസില ഷഫീഖ്, റുമൈസ എം അഷ്റഫ്,

റജ്‌ല കെ എ, തസ്ലീമ ഷരീഫ്, സീനത്ത് മുനീർ, ആയിഷത്തുൽ വഫ, ജംഷീദ, ജസീറ മുഹമ്മദ്, ഹസ്ന കാദർ, ഷമീജ, നൗഷാദ് പി സി എന്നിവർ വിവിധ സെഷനുകളിലായി ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ കഴിവുകൾ തെളിയിക്കുന്ന വ്യത്യസ്ഥ കലാ പരിപാടികളും

അരങ്ങേറി.യെസ് അക്കാദമി ജനറൽ മാനേജർ നിസ്താർ കീഴുപറമ്പ് സ്വാഗതവും പ്രൻസിപൽ നിവ്യ വിജയൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317660/multiple-talents-one-heart-a-festival-of-unity-and-happiness-at-panur-yes-academy)