---
title: "സ്വത്ത് എഴുതി നൽകിയില്ല ;  കോഴിക്കോട് മദ്യ  ലഹരിയിൽ  അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ"
english_title: "Son arrested for beating mother while intoxicated in Kozhikode, property not written down"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317572/son-arrested-for-beating-mother-while-intoxicated-in-kozhikode-property-not-written-down"
published_at: "2025-09-28T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d92db92949e_68d90f11d601f_arrest.jpg"
keywords: []
---

# സ്വത്ത് എഴുതി നൽകിയില്ല ;  കോഴിക്കോട് മദ്യ  ലഹരിയിൽ  അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

> **Lead Summary:** സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബിനീഷാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു ബിനീഷ് അമ്മയെ മർദ്ദിച്ചതെന്നാണ് വിവരം.

## Article Content

സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബിനീഷാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു ബിനീഷ് അമ്മയെ മർദ്ദിച്ചതെന്നാണ് വിവരം.

സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായി പ്രതി അമ്മയെ മർദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317572/son-arrested-for-beating-mother-while-intoxicated-in-kozhikode-property-not-written-down)