---
title: "കതിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച്  ഇലക്ട്രിക്ക് പോസ്റ്റും,  പൊലീസ്  നിരീക്ഷണക്യാമറാ സംവിധാനങ്ങളും  തകർന്നു ;  അപകടം  പുലർച്ചെ"
english_title: "An electric post and police surveillance camera systems were damaged after a car lost control in Kathiroor; the accident occurred in the early hours of the morning."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317427/an-electric-post-and-police-surveillance-camera-systems-were-damaged-after-a-car-lost-control-in-kathiroor-the-accident-occurred-in-the-early-hours-of-the-morning"
published_at: "2025-09-27T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7e2e8864ea_Untitled-1_copy.jpg"
keywords: []
---

# കതിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച്  ഇലക്ട്രിക്ക് പോസ്റ്റും,  പൊലീസ്  നിരീക്ഷണക്യാമറാ സംവിധാനങ്ങളും  തകർന്നു ;  അപകടം  പുലർച്ചെ

> **Lead Summary:** കതിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റും, പൊലീസ് നിരീക്ഷണക്യാമറാ സംവിധാനങ്ങളും തകർന്നു . അപകടം പുലർച്ചെകതിരൂർ പൊന്ന്യം നായനാർ റോഡിലാണ് അപകടമുണ്ടായത്.

## Article Content

കതിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റും, പൊലീസ് നിരീക്ഷണക്യാമറാ സംവിധാനങ്ങളും തകർന്നു . അപകടം പുലർച്ചെകതിരൂർ പൊന്ന്യം നായനാർ റോഡിലാണ് അപകടമുണ്ടായത്.

ആലപ്പുഴയിൽ നിന്നും മാമാനത്തമ്പലത്തിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ആലപ്പുഴ സ്വദേശി അജീഷ് ഗോപിനാഥും, ബന്ധുവുമാണ് കാറിലുണ്ടായിരുന്നത്. പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്.

വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.. പുലർച്ചെയായതിനാൽ വൻ അപകടമാണ് വഴിമാറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317427/an-electric-post-and-police-surveillance-camera-systems-were-damaged-after-a-car-lost-control-in-kathiroor-the-accident-occurred-in-the-early-hours-of-the-morning)