---
title: "ട്രൗസറിൽ മലമൂത്ര വിസർജനം നടത്തിയതിന്  നാലര വയസ്സുകാരനെചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു ;  അമ്മക്കെതിരെ കേസ്."
english_title: "Four-and-a-half-year-old boy burned with a frying pan for defecating in his trousers; case filed against mother."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317351/four-and-a-half-year-old-boy-burned-with-a-frying-pan-for-defecating-in-his-trousers-case-filed-against-mother"
published_at: "2025-09-27T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d78ddb65f27_police.1697912334.jpg"
keywords: []
---

# ട്രൗസറിൽ മലമൂത്ര വിസർജനം നടത്തിയതിന്  നാലര വയസ്സുകാരനെചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു ;  അമ്മക്കെതിരെ കേസ്.

> **Lead Summary:** കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂർ പുതിയവിളയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിനെ തുടർന്നുള്ള ദേഷ്യത്തിലാണ് അമ്മയുടെ ഈ ക്രൂരകൃത്യം.

## Article Content

കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂർ പുതിയവിളയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിനെ തുടർന്നുള്ള ദേഷ്യത്തിലാണ് അമ്മയുടെ ഈ ക്രൂരകൃത്യം.

പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് പോലീസിലും ശിശുക്ഷേമ സമിതിയിലും (CWC) വിവരം അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് വ്യക്തമായി. സംഭവത്തിൽ അമ്മയ്ക്കെതിരെ കായംകുളം കനകക്കുന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317351/four-and-a-half-year-old-boy-burned-with-a-frying-pan-for-defecating-in-his-trousers-case-filed-against-mother)