---
title: "മാഹി അതിർത്തിയിൽ സംഘർഷാവസ്ഥ"
english_title: "#Tension at #Mahe border"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317291/tension-at-mahe-border"
published_at: "2025-09-27T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d751e62ed31_Untitled-2_copy.jpg"
keywords: []
---

# മാഹി അതിർത്തിയിൽ സംഘർഷാവസ്ഥ

> **Lead Summary:** മാഹി:മാഹി റെയിൽവെ സ്റ്റേഷനിൽ വരുന്നതിന് പെർമിറ്റില്ലെന്ന് കാണിച്ച് പുതുച്ചേരി സർക്കാർ - സഹകരണ ബസ്സുകളെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ചില ഓട്ടോ ഡ്രൈവർമാർ തടഞ്ഞത് വീണ്ടും സംഘർഷത്തിനിടയാക്കി. ഇതേത്തുടർന്ന്

## Article Content

മാഹി:മാഹി റെയിൽവെ സ്റ്റേഷനിൽ വരുന്നതിന് പെർമിറ്റില്ലെന്ന് കാണിച്ച് പുതുച്ചേരി സർക്കാർ - സഹകരണ ബസ്സുകളെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ചില ഓട്ടോ ഡ്രൈവർമാർ തടഞ്ഞത് വീണ്ടും സംഘർഷത്തിനിടയാക്കി. ഇതേത്തുടർന്ന്

മാഹി അതിർത്തിയിൽ കേരള റജിസ്ട്രേഷൻ ഓട്ടോകളെ മാഹി പെർമിറ്റ് ഇല്ലാത്തതിൻ്റെ പേരിൽ മാഹിയിലേക്ക് പ്രവേശിക്കുന്നത് മാഹി ആർ.ടി.ഒ. തടഞ്ഞു.

റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാരേയും, സ്കൂൾ ബസ്സുകളുമടക്കം ഇരുചക്ര വാഹനങ്ങൾ വരെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഓട്ടോ തൊഴിലാളികൾ കേരള അതിർത്തിയിൽ തടഞ്ഞുവെച്ചു. ഇത് ഇരു വിഭാഗം ജനങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിലും, സംഘർഷത്തിലും കലാശിക്കുകയായിരുന്നു.

മാഹി - ചോമ്പാൽ പൊലീസ്എത്തിയതിന് ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്.പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ മാഹി ഗവ: ഹൗസിൽ കേരള-മാഹി ആർ.ടി.ഒമാർ, പൊലീസ് ഓഫീസർമാർ ,ബസ്സ് - ഓട്ടോ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗ വും ചേർന്നു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317291/tension-at-mahe-border)