---
title: "സിപിഎം പ്രവർത്തകൻ ചിറ്റാരിപ്പറമ്പിലെ ഓണിയൻ പ്രേമൻ വധക്കേസ് ; മുഴുവൻ പ്രതികളെയും തലശേരി ജില്ലാ സെഷൻസ് കോടതി  വെറുതെ വിട്ടു"
english_title: "CPM activist Onian Preman murder case in Chittariparamba; All accused acquitted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317186/cpm-activist-onian-preman-murder-case-in-chittariparamba-all-accused-acquitted"
published_at: "2025-09-26T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d64e5011fa8_68d6376bd5b61_case.jpg"
keywords: []
---

# സിപിഎം പ്രവർത്തകൻ ചിറ്റാരിപ്പറമ്പിലെ ഓണിയൻ പ്രേമൻ വധക്കേസ് ; മുഴുവൻ പ്രതികളെയും തലശേരി ജില്ലാ സെഷൻസ് കോടതി  വെറുതെ വിട്ടു

> **Lead Summary:** ചിറ്റാരിപറമ്പ്:സി പി എം പ്രവർത്തകൻ ചിറ്റാരിപ്പറമ്പ്, ചുണ്ടയിലെ ഓണിയൻ പ്രേമനെ രാഷ്ട്രീയ വിരോധത്തിൽ ചിറ്റാരിപറമ്പ് ടൗണിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെ ടുത്തിയ കേസിൽ വിചാരണ നേരിട്ട് ഒമ്പത് ബിജെപി സംഘ്പരിവാർ പ്രവർത്തകരെയും തലശ്ശേരി ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു.

## Article Content

ചിറ്റാരിപറമ്പ്:സി പി എം പ്രവർത്തകൻ ചിറ്റാരിപ്പറമ്പ്, ചുണ്ടയിലെ ഓണിയൻ പ്രേമനെ രാഷ്ട്രീയ വിരോധത്തിൽ ചിറ്റാരിപറമ്പ് ടൗണിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെ ടുത്തിയ കേസിൽ വിചാരണ നേരിട്ട് ഒമ്പത് ബിജെപി സംഘ്പരിവാർ പ്രവർത്തകരെയും തലശ്ശേരി ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു.

2015 ഫിബ്രവരി 25 ന് ബുധ നാഴ്ച രാത്രി ഒമ്പതോടെയാണ് കാറിലും ബൈക്കിലുമെത്തിയ പത്ത് ബി ജെ പി-ആർ എസ് എസ് പ്രവർത്തകർ പ്രേമനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രേമൻ ചികിത്സക്കിടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

കണ്ണവത്തെ സി.എം സജേഷ് (34), പുറക്കളത്തെ കെ വി ശ്യാമപ്രസാദ് (25), കോളയാട്ടെ ടി പ്രജീഷ് (35), ഓട്ടോറിക്ഷാ ഡ്രൈവർ കണ്ണവത്തെ നിഷാന്ത് (45), പണിയോടൻ വീട്ടിൽ പി. ലിജീൻ (32), വിനീഷ് ഭവനിൽ മണപ്പാട്ടി വിനീഷ് (42), കളരിക്കൽ വീട്ടിൽ സി രജിഷ്

(34), കണ്ണവം തൈക്കണ്ടി വീട്ടിൽ എൻ നിജിൽ (29), പാറേമ്മൽ വീട്ടിൽ മഞ്ചയ് രമേഷ് (29), രഞ്ചിത്ത് നിവാസിൽ സി വി രഞ്ചിത്ത് (32) എന്നിവരെയാണ് വെറുതെ വിട്ടത്.

രണ്ടാം പ്രതിയായ കെ ശ്യാമപ്രസാദ് പിന്നീട് കൊല്ലപ്പെട്ടിരുന്നു. പ്രേമൻ ആക്രമിക്ക പ്പെട്ടതിൻ്റെ തലേന്നാൾ ചക്കരക്കല്ലിൽ സി പി എം ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഓഫീസിൽ കിടന്നുറങ്ങുകയായിരുന്ന രണ്ട് പേരെ അന്ന് അക്രമിസംഘം വെട്ടിപ്പരുക്കേൽപിക്കുകയുമുണ്ടായി. തുടർന്ന് മുതുകുറ്റിയിൽ ബി ജെ പി പ്രാദേശിക നേതാവിനും വെട്ടേറ്റു.

സംഘർഷം വ്യാപിക്കുന്നതിനിട യിലാണ് സിപി എം ചുണ്ട ബ്രാഞ്ച് അംഗമായ പ്രേമനെ ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ തടഞ്ഞു വെച്ച് ക്രൂരമായി ഒരു സംഘം അക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317186/cpm-activist-onian-preman-murder-case-in-chittariparamba-all-accused-acquitted)