---
title: "പന്ന്യന്നൂർ പഞ്ചായത്ത്   ഒന്നാം വാർഡ്   മുസ്ലിംലീഗ്  തെരഞ്ഞടുപ്പ്  കമ്മിറ്റി രൂപീകരിച്ചു."
english_title: "Pannyannur Panchayat First Ward Muslim League Election Committee has been formed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317134/pannyannur-panchayat-first-ward-muslim-league-election-committee-has-been-formed"
published_at: "2025-09-26T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d62464b0011_Untitled-4_copy.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്ത്   ഒന്നാം വാർഡ്   മുസ്ലിംലീഗ്  തെരഞ്ഞടുപ്പ്  കമ്മിറ്റി രൂപീകരിച്ചു.

> **Lead Summary:** പന്ന്യന്നൂർ:പഞ്ചായത്ത് തെരത്തടുപ്പിനോടനുബന്ധിച്ച് പന്ന്യന്നൂർ പഞ്ചായത്ത് പി എം മുക്ക് പൊന്ന്യം പാലം ശാഖ കമ്മിറ്റിയുടെ കീഴിൽ പന്ന്യന്നൂർ പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിംലീഗ് തെരഞ്ഞടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

## Article Content

പന്ന്യന്നൂർ:പഞ്ചായത്ത് തെരത്തടുപ്പിനോടനുബന്ധിച്ച് പന്ന്യന്നൂർ പഞ്ചായത്ത് പി എം മുക്ക് പൊന്ന്യം പാലം ശാഖ കമ്മിറ്റിയുടെ കീഴിൽ പന്ന്യന്നൂർ പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിംലീഗ് തെരഞ്ഞടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

മീത്തലെ ചമ്പാട് പി എം മുക്കിൽ ജാഫർ ചമ്പാടിൻ്റെ വസതിയിൽ നടന്ന യോഗം പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി കെ ഹനീഫ ഉദ്ഘാടനം ചെയ്തു. പിവി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. പാറയിൽ റഫീഖ് ജാഫർ ചമ്പാട് കട്ടിയാൽ അബ്‌ദു റഹ്‌മാൻ ലത്വീഫ് സഫ പിവി നാസർ കെപി സമീർ മുഹമ്മദ് ആസിഫ് സഫ എന്നിവർ സംസാരിച്ചു .

ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻ്റ് കട്ടിയാൽ അബ്‌ദു റഹ്‌മാൻ ജനറൽ സെക്രട്ടറി ലത്വീഫ് സഫ ട്രഷറർ ജാഫർ ചമ്പാട് എന്നിവരെ തെരഞ്ഞടുത്തു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317134/pannyannur-panchayat-first-ward-muslim-league-election-committee-has-been-formed)