---
title: "അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു ; അന്വേഷണം"
english_title: "Plus Two student hangs herself in Attappadi's bathroom; investigation underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317103/plus-two-student-hangs-herself-in-attappadis-bathroom-investigation-underway"
published_at: "2025-09-26T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5fc6a92528_68d572cbec984_hfgh.jpg"
keywords: []
---

# അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു ; അന്വേഷണം

> **Lead Summary:** പാലക്കാട് അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിൻ്റെ മകൾ അരുന്ധതിയാണ് മരിച്ചത്. 16 വയസായിരുന്നു.

## Article Content

പാലക്കാട് അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിൻ്റെ മകൾ അരുന്ധതിയാണ് മരിച്ചത്. 16 വയസായിരുന്നു.

അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അരുന്ധതി. വൈകീട്ട് ഏഴ് മണിയോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അഗളി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317103/plus-two-student-hangs-herself-in-attappadis-bathroom-investigation-underway)