---
title: "കടം വാങ്ങിയ 2000 രൂപ തിരിച്ചു നൽകിയില്ല  ; കോഴിക്കോട് യുവാവിന് കുത്തേറ്റു"
english_title: "Kozhikode youth stabbed for not returning Rs 2000 borrowed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316994/kozhikode-youth-stabbed-for-not-returning-rs-2000-borrowed"
published_at: "2025-09-25T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4f6d5c5a10_68d4ddd6993c5_hjghjh.jpg"
keywords: []
---

# കടം വാങ്ങിയ 2000 രൂപ തിരിച്ചു നൽകിയില്ല  ; കോഴിക്കോട് യുവാവിന് കുത്തേറ്റു

> **Lead Summary:** കോഴിക്കോട് മാവൂരില്‍ യുവാവിന് കുത്തേറ്റു. ഇന്നലെ അർദ്ധരാത്രിയാണ് മാവൂർ സ്വദേശി സൽമാൻ ഫാരിസിന് കുത്തേറ്റത്. കടംവാങ്ങിയ രണ്ടായിരം രൂപ തിരിച്ചുനല്‍കാത്തതില്‍ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

## Article Content

കോഴിക്കോട് മാവൂരില്‍ യുവാവിന് കുത്തേറ്റു. ഇന്നലെ അർദ്ധരാത്രിയാണ് മാവൂർ സ്വദേശി സൽമാൻ ഫാരിസിന് കുത്തേറ്റത്. കടംവാങ്ങിയ രണ്ടായിരം രൂപ തിരിച്ചുനല്‍കാത്തതില്‍ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ യുവാവിന്‍റെ സുഹൃത്തുക്കളായ മാവൂര്‍ സ്വദേശികളായ സവാദ്, അനസ് എന്നിവര്‍ പിടിയില്‍. ഷോൾഡറിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ സൽമാൻ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316994/kozhikode-youth-stabbed-for-not-returning-rs-2000-borrowed)