---
title: "പാനൂരിൽ എക്സൈസ് സംഘത്തിന് നേരെ മദ്യപസംഘത്തിൻ്റെ അക്രമം ; 5 പേർക്കെതിെരെ കേസ്"
english_title: "Violence by a liquor gang against an excise team in Panur; Case filed against 5 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316975/violence-by-a-liquor-gang-against-an-excise-team-in-panur-case-filed-against-5-people"
published_at: "2025-09-25T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4e8823960c_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ എക്സൈസ് സംഘത്തിന് നേരെ മദ്യപസംഘത്തിൻ്റെ അക്രമം ; 5 പേർക്കെതിെരെ കേസ്

> **Lead Summary:** പാനൂർ: പാനൂരിനടുത്ത് മൊകേരി മുത്താറിപ്പീടികയിൽ എക്സൈസ് സംഘത്തിന് നേരെ മദ്യപസംഘത്തിൻ്റെ അതിക്രമം. 5 പേർക്കെതിരെ കേസെടുത്തു.

## Article Content

പാനൂർ: പാനൂരിനടുത്ത് മൊകേരി മുത്താറിപ്പീടികയിൽ എക്സൈസ് സംഘത്തിന് നേരെ മദ്യപസംഘത്തിൻ്റെ അതിക്രമം. 5 പേർക്കെതിരെ കേസെടുത്തു.

ബുധനാഴ്ച രാത്രിയാണ് കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി. പ്രമോദും സംഘവും മുത്താറിപ്പീടികയിൽ പരിശോധനക്കെത്തിയത്. റോഡരികിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം എക്സൈസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയായിരുന്നു.

എക്സൈസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാനൂർ പൊലീസിന് നേരെയും സംഘം അതിക്രമം തുടർന്നതായും വിവരമുണ്ട്. എക്സൈസിൻ്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു. നേരത്തെയും പ്രതികൾക്കെതിരെ ഇത്തരത്തിൽ പരാതി ഉയർന്നിരുന്നു. പ്രദേശവാസികൾക്കടക്കം ഭീഷണിയുയർത്തുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസും, ഒപ്പം എക്സൈസും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316975/violence-by-a-liquor-gang-against-an-excise-team-in-panur-case-filed-against-5-people)