---
title: "എംആർഎയിൽ നിന്നും ലക്ഷങ്ങൾ കവർന്ന കേസ് ; രണ്ടാം പ്രതിയുടെ ജാമ്യ ഹരജി വിധി പറയാനായി മാറ്റി "
english_title: "MRA scam: Second accused's bail plea postponed for verdict"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316954/mra-scam-second-accuseds-bail-plea-postponed-for-verdict"
published_at: "2025-09-25T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4d8df1c4ec_Untitled-1_copy.jpg"
keywords: []
---

# എംആർഎയിൽ നിന്നും ലക്ഷങ്ങൾ കവർന്ന കേസ് ; രണ്ടാം പ്രതിയുടെ ജാമ്യ ഹരജി വിധി പറയാനായി മാറ്റി 

> **Lead Summary:** തലശ്ശേരി : ജോലി ചെയ്‌ത്‌ സ്ഥാപനത്തിൽ നിന്നും വിവിധ കാലയളവിൽ മൂന്ന് പേർ ചേർന്ന് 45 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്‌ത്‌ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കേസിലെ രണ്ടാം പ്രതി ന്യൂ മാഹി സ്വദേശി മുഹമ്മദ് അൻഷാദ് സമർപ്പിച്ച ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി വിധി പറയാനായി മാറ്റി.

## Article Content

തലശ്ശേരി : ജോലി ചെയ്‌ത്‌ സ്ഥാപനത്തിൽ നിന്നും വിവിധ കാലയളവിൽ മൂന്ന് പേർ ചേർന്ന് 45 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്‌ത്‌ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കേസിലെ രണ്ടാം പ്രതി ന്യൂ മാഹി സ്വദേശി മുഹമ്മദ് അൻഷാദ് സമർപ്പിച്ച ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി വിധി പറയാനായി മാറ്റി.

എ.വി.കെ.നായർ റോഡിലെ എം.ആർ.എ. റസിഡൻസി യിൽ നിന്നും 22 മുതൽ 2025 ആഗസ്റ്റ് 10 വരെയുള്ള കാലയളവിൽ പണം തട്ടിയെടു ത്തെന്നാണ് സ്ഥാപനത്തിലെ എം.സുഫാദ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

പ്രതിക്ക് പുറമേ സ്ഥാപനത്തിലെ മാനേജർ റഹീം, ജീവനക്കാരി ഷിബിന എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. പോലീസ് അന്വേഷണത്തിൽ രണ്ടാം പ്രതിയുടെ വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തതിന് പുറമേ പ്രതിക്ക് വിവിധ ബേങ്കു കളിലായി ലക്ഷങ്ങളുടെ ഡിപ്പോസിറ്റ് ഉള്ളതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത്കുമാർ കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316954/mra-scam-second-accuseds-bail-plea-postponed-for-verdict)