---
title: "പുതുക്കുടി പുഷ്പൻ രക്തസാക്ഷിത്വ വാർഷിക ദിനാചരണം 28ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ  ജനറൽ  സെക്ര. ഹിമാഗ്നരാജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും ; സഹന സൂര്യൻ പുഷ്പൻ സ്മൃതി സദസ് നാളെ പാനൂരിൽ"
english_title: "Pudukudi Pushpan Martyrdom Anniversary Celebrations to be Inaugurated by DYFI All India General Secretary Himagnaraj Bhattacharya on 28th; Sahana Suryan Pushpan Memorial Meeting to be Held in Panur Tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316882/pudukudi-pushpan-martyrdom-anniversary-celebrations-to-be-inaugurated-by-dyfi-all-india-general-secretary-himagnaraj-bhattacharya-on-28th-sahana-suryan-pushpan-memorial-meeting-to-be-held-in-panur-tomorrow"
published_at: "2025-09-24T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d418bf77576_Untitled-4_copy.jpg"
keywords: []
---

# പുതുക്കുടി പുഷ്പൻ രക്തസാക്ഷിത്വ വാർഷിക ദിനാചരണം 28ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ  ജനറൽ  സെക്ര. ഹിമാഗ്നരാജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും ; സഹന സൂര്യൻ പുഷ്പൻ സ്മൃതി സദസ് നാളെ പാനൂരിൽ

> **Lead Summary:** പാനൂർ :കൂത്തുപറമ്പ് വെടിവെയ്പ്പിൽ ഗുരുതര പരിക്കുപറ്റി മൂന്നു പതിറ്റാണ്ട് കാലം സമാനത കളില്ലാത്ത സഹന ജീവിതം നയിച്ച പുതുക്കുടി പുഷ്പൻ്റെ ഒന്നാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 28ന് ജന്മനാടായ നോർത്ത് മേനപ്രത്ത് നടക്കും.

## Article Content

പാനൂർ :കൂത്തുപറമ്പ് വെടിവെയ്പ്പിൽ ഗുരുതര പരിക്കുപറ്റി മൂന്നു പതിറ്റാണ്ട് കാലം സമാനത കളില്ലാത്ത സഹന ജീവിതം നയിച്ച പുതുക്കുടി പുഷ്പൻ്റെ ഒന്നാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 28ന് ജന്മനാടായ നോർത്ത് മേനപ്രത്ത് നടക്കും.

രാവിലെ 7ന് ബ്ലോക്കിലെ 250 യൂണിറ്റ് കേന്ദ്രങ്ങളിലും യുവജനങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തി പ്രഭാതഭേരി നടത്തും. വൈകിട്ട് ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ കേന്ദ്രീകരിച്ചു നടക്കുന്ന പതിനായിരങ്ങൾ അണിനിരക്കുന്ന ബഹുജന പ്രകടനം നോർത്ത് മേനപ്രം കൂത്തുപറമ്പ് രക്തസാക്ഷീ സ്മാരക മന്ദിരത്തിന് സമീപം സമാപിക്കും.

സ്മൃതി കുടീരത്തിൽ നടക്കുന്ന പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണ പൊതുസമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ പ്രസിഡൻ്റ് എഎം റഹിം, സംസ്ഥാന സെക്രട്ടറി വികെ സനോജ്, പ്രസിഡൻ്റ് വി വസീഫ് ,സംസ്ഥാന കമ്മിറ്റിയംഗം എംവി ഷിമ, സിപിഐ എം ജില്ലാ സെക്രട്ടറി കെകെ രാഗേഷ് എന്നിവർ സംസാരിക്കും. പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻപാട്ടു കലാമേളയും അരങ്ങേറും.

> അനുബന്ധമായി പാനൂർ കെകെ രാജീവൻ പഠനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ 25ന് വൈകിട്ട് 4ന് പാനൂർ ബസ്റ്റാൻ്റിൽ നടക്കുന്ന "സഹനസൂര്യൻ പുഷ്പൻ " സ്മൃതിസദസ്സ് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ എൻഎൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ, സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിക്കും.

> 26ന് പുഷ്പൻ്റെ സഹനജീവിതം ആസ്പദമാക്കി ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി പ്രസാധനം ചെയ്യുന്ന പുസ്തകം തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും.27ന് വൈകിട്ട് 5ന് നോർത്ത് മേനപ്രം പുഷ്പൻ സ്മൃതി മണ്ഡപത്തിന് സമീപം നടക്കുന്ന സുഹൃദ് സംഗമം സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ പുഷ്പൻ്റെ ഫോട്ടോ അന്നാഛാദനവും നടക്കും. ദിനാചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ "പുഷ്പൻ രണസ്മരണ" പുരോഗമിക്കുകയാണ്. ചമ്പാട് ക്രിക്കറ്റ് മൽസരവും, മേക്കുന്നിൽ ഫുട്ബോളും, ചൊക്ലിയിൽ ഷട്ടിൽ ടൂർണമെൻ്റും നടന്നു. വാർത്ത സമ്മേളനത്തിൽ കിരൺ കരുണാകരൻ, കെപി വിവേക്, കെ ഷിനൻ്റു, വി ഉദയൻ , സഞ്ജയ് കെകെ, പ്രഷീവ് സിപി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316882/pudukudi-pushpan-martyrdom-anniversary-celebrations-to-be-inaugurated-by-dyfi-all-india-general-secretary-himagnaraj-bhattacharya-on-28th-sahana-suryan-pushpan-memorial-meeting-to-be-held-in-panur-tomorrow)