---
title: "67-മത് സംസ്ഥാന സ്കൂൾ ഗെയിംസിൻ്റെ ഭാഗമായുള്ള സംസ്ഥാന വോളിബോൾ ടൂർണമെൻ്റ്  ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി ; ഔപചാരിക ഉദ്ഘാടനം നാളെ  സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിർവഹിക്കും."
english_title: "The state volleyball tournament, part of the 67th State School Games, has begun at the Chambad Indoor Stadium; the formal inauguration will be performed by Speaker Adv. A. N. Shamseer tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316868/the-state-volleyball-tournament-part-of-the-67th-state-school-games-has-begun-at-the-chambad-indoor-stadium-the-formal-inauguration-will-be-performed-by-speaker-adv-a-n-shamseer-tomorrow"
published_at: "2025-09-24T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d406285e230_Untitled-3_copy.jpg"
keywords: []
---

# 67-മത് സംസ്ഥാന സ്കൂൾ ഗെയിംസിൻ്റെ ഭാഗമായുള്ള സംസ്ഥാന വോളിബോൾ ടൂർണമെൻ്റ്  ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി ; ഔപചാരിക ഉദ്ഘാടനം നാളെ  സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിർവഹിക്കും.

> **Lead Summary:** ചമ്പാട്: 67-മത് സംസ്ഥാന സ്കൂൾ ഗെയിംസിൻ്റെ ഭാഗമായുള്ള സംസ്ഥാന വോളിബോൾ ടൂർണമെൻ്റ് ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി

## Article Content

ചമ്പാട്: 67-മത് സംസ്ഥാന സ്കൂൾ ഗെയിംസിൻ്റെ ഭാഗമായുള്ള സംസ്ഥാന വോളിബോൾ ടൂർണമെൻ്റ് ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി

അണ്ടർ 19 പുരുഷ - വനിതാ ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻ്റ് 27ന് സമാപിക്കും. വ്യാഴാഴ്ച രാവിലെ 10ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യുമെന്ന് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ പറഞ്ഞു.

ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി.എ.ശൈലജ, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.ഷൈനി എന്നിവർ പങ്കെടുക്കും.

ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ഭക്ഷണമുൾപ്പടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹി കെ.ഷാജി പറഞ്ഞു. വനിതാ മത്സരങ്ങൾ 26 ന് രാവിലെ 7 മുതൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316868/the-state-volleyball-tournament-part-of-the-67th-state-school-games-has-begun-at-the-chambad-indoor-stadium-the-formal-inauguration-will-be-performed-by-speaker-adv-a-n-shamseer-tomorrow)