---
title: "പൊയിലൂർ കലാകാര കൂട്ടായ്മടെ വാർഷികാഘോഷവും, ഓണാഘോഷവും  27 ന് നടക്കും."
english_title: "The Poilur Artists' Association's annual celebration and Onam celebrations will be held on the 27th."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316813/the-poilur-artists-associations-annual-celebration-and-onam-celebrations-will-be-held-on-the-27th"
published_at: "2025-09-24T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3ba2cc7e8c_Untitled-5_copy.jpg"
keywords: []
---

# പൊയിലൂർ കലാകാര കൂട്ടായ്മടെ വാർഷികാഘോഷവും, ഓണാഘോഷവും  27 ന് നടക്കും.

> **Lead Summary:** പൊയിലൂർ: പൊയിലൂർ കലാകാര കൂട്ടായ്മടെ വാർഷികാഘോഷവും, ഓണാഘോഷവും 27 ന് നടക്കും.ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പൊയിലൂർ കലാകാര കൂട്ടായ്മ27 ന് വൈകുന്നേരം 5 മണിക്ക് പൊയിലൂർ ശ്രീ നാരായണമoത്തിൽ വെച്ച് നടക്കും.

## Article Content

പൊയിലൂർ: പൊയിലൂർ കലാകാര കൂട്ടായ്മടെ വാർഷികാഘോഷവും, ഓണാഘോഷവും 27 ന് നടക്കും.ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പൊയിലൂർ കലാകാര കൂട്ടായ്മ27 ന് വൈകുന്നേരം 5 മണിക്ക് പൊയിലൂർ ശ്രീ നാരായണമoത്തിൽ വെച്ച് നടക്കും.

മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ.വാസുമാസ്റ്റർ ഉദ്ഘാടനം ചെയ്യും. കണ്ണൻ കെ. പൊയിലൂരിൻ്റെ ചില്ലുജാലകം എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രമുഖ മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടത്തിന് നൽകി നിർവ്വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാസു അത്തോളിൽ വിശിഷ്ടാതിഥിയായിരിക്കും.

എം ജി യൂനിവാഴ്സിറ്റി എം.എസ്.സി . ഒന്നാം റാങ്ക് ജേതാവ് നന്ദന ഗോവിന്ദിനെ ചടങ്ങിൽ ആദരിക്കും. കലാപരിപാടികളും നടക്കും. കണ്ണൻ കെ. പൊയിലൂർ, മനോജ്കല്ലായി  എസ്.പി ബാലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316813/the-poilur-artists-associations-annual-celebration-and-onam-celebrations-will-be-held-on-the-27th)