---
title: "പാറാടിന് ആശ്വാസമേകാൻ 'ആശ്വാസ്..!' ; ഫിസിയോ കെയർ ഉദ്ഘാടനം 25 ന്"
english_title: "'Aashvas..!' to bring relief to Parad; Physio Care inauguration on 25th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316808/aashvas-to-bring-relief-to-parad-physio-care-inauguration-on-25th"
published_at: "2025-09-24T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3b822bd5be_Untitled-6_copy.jpg"
keywords: []
---

# പാറാടിന് ആശ്വാസമേകാൻ 'ആശ്വാസ്..!' ; ഫിസിയോ കെയർ ഉദ്ഘാടനം 25 ന്

> **Lead Summary:** പാറാട്:പാറാട് ആശ്വാസ് ഫിസിയോ കെയറിൻ്റെ ഉദ്ഘാടനം 25 ന് വൈകുന്നേരം 4 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി.പി. ഉമ്മർ മുസല്യാർ കൊയ്യോട് അനുഗ്രഹ പ്രഭാഷണം നടത്തും.

## Article Content

പാറാട്:പാറാട് ആശ്വാസ് ഫിസിയോ കെയറിൻ്റെ ഉദ്ഘാടനം 25 ന് വൈകുന്നേരം 4 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി.പി. ഉമ്മർ മുസല്യാർ കൊയ്യോട് അനുഗ്രഹ പ്രഭാഷണം നടത്തും.

കെ.പി. മോഹനൻ എംഎൽഎ വിശിഷ്ടാതിഥിയാകും. പി എം എ ഗഫൂർ മുഖ്യപ്രഭാഷണം നടത്തും. കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത , പഞ്ചായത്ത് മെമ്പർമാരായ അഷ്ക്കർ അലി പി.വി, കെ.കെ. സനൂബ് , കെ.സി . ജയേഷ് സംസാരിക്കും.  8 വർഷമായി പാറാട് മഹല്ല് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവിൻ്റെ കീഴിലാണ് ആശ്വാസ് ഫിസിയോ കെയർ ആരംഭിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ആശ്വാസ് ചെയർമാൻ 

ഡോ. പുത്തൂർ മുസ്തഫ, സെക്രട്ടറി അഡ്വ.കെ.സി.അംജദ് മുനീർ, കണിയാങ്കണ്ടി അബ്ദുള്ള എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316808/aashvas-to-bring-relief-to-parad-physio-care-inauguration-on-25th)