---
title: "തലശേരിയിൽ റോഡരികിൽ പാർക്ക് ചെയ്ത കാറിൽ നിന്നും മൊബൈൽ ഫോണും, പണവും  കവർന്നു ; ചാലക്കര സ്വദേശിയുടെ പരാതിയിൽ കേസ്"
english_title: "Mobile phone and money stolen from a car parked on the roadside in Thalassery; Case filed on complaint of Chalakkara native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316693/mobile-phone-and-money-stolen-from-a-car-parked-on-the-roadside-in-thalassery-case-filed-on-complaint-of-chalakkara-native"
published_at: "2025-09-24T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3573a5af76_tgtgtgt.jpg"
keywords: []
---

# തലശേരിയിൽ റോഡരികിൽ പാർക്ക് ചെയ്ത കാറിൽ നിന്നും മൊബൈൽ ഫോണും, പണവും  കവർന്നു ; ചാലക്കര സ്വദേശിയുടെ പരാതിയിൽ കേസ്

> **Lead Summary:** ന്യൂമാഹി:റോഡരികിൽ പാർക്ക് ചെയ്ത കാറിൽ നിന്നും പട്ടാപ്പകൽ പണവും, രേഖകളുമടങ്ങിയ ബേഗും എടിഎം കാർഡും, വിലപിടിപ്പുള്ള ഫോണും കവർന്നു.

## Article Content

ന്യൂമാഹി:റോഡരികിൽ പാർക്ക് ചെയ്ത കാറിൽ നിന്നും പട്ടാപ്പകൽ പണവും, രേഖകളുമടങ്ങിയ ബേഗും എടിഎം കാർഡും, വിലപിടിപ്പുള്ള ഫോണും കവർന്നു.

ന്യൂമാഹി ചാലക്കരയിലെ കുളിർമ ഹൗസിൽ മുഹമ്മദ് ഫായിസിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 20ന് ഉച്ചക്ക് 12.15 നും 1.30 മണിക്കുമിടയിലാണ് മോഷണം നടന്നത്.

തലശേരി എസ്.എസ്. റോഡിൽ പാർക്ക് ചെയ്തിരുന്ന പരാതിക്കാരൻ്റെ കെ.എൽ. 27. G 7977 കാറിലുണ്ടായിരുന്ന ഭാര്യയുടെ ബേഗും, അയ്യായിരം രൂപയും ഭാര്യാ സഹോദരിയുടെ ബാഗിലുണ്ടായിരുന്ന സാംസങ്ങ് ഗ്യാലക്‌സി എ 12 മോഡൽ ഫോണും, എടിഎം കാർഡും ജ്വല്ലറിയുടെ ഡെപ്പോസിറ്റ് സ്ക‌ീം സ്ലിപ്പുമാണ് മോഷണം പോയത്.

തുടർന്ന് തലശ്ശേരി പോലിസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316693/mobile-phone-and-money-stolen-from-a-car-parked-on-the-roadside-in-thalassery-case-filed-on-complaint-of-chalakkara-native)