---
title: "നിരോധിത പുകയില ഉല്പന്ന വില്പന ; പാനൂരിൽ മധ്യവയസ്കൻ പിടിയിൽ"
english_title: "Sale of prohibited tobacco products; Middle-aged man arrested in Panoorr"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316675/sale-of-prohibited-tobacco-products-middle-aged-man-arrested-in-panoorr"
published_at: "2025-09-23T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2d35ecd20f_1000905540.jpg"
keywords: []
---

# നിരോധിത പുകയില ഉല്പന്ന വില്പന ; പാനൂരിൽ മധ്യവയസ്കൻ പിടിയിൽ

> **Lead Summary:**  പാനൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. പുത്തൂർ ചെണ്ടയാട് ബാപ്പിരി ഹൗസിൽ വി. അബ്‌ദുൾകരീം ആണ് പിടിയിലായത്.

## Article Content

 പാനൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. പുത്തൂർ ചെണ്ടയാട് ബാപ്പിരി ഹൗസിൽ വി. അബ്‌ദുൾകരീം ആണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് ആറ് മണിക്ക് പുത്തൂർ മാവിലേരി പള്ളിക്ക് സമീപത്തെ റോഡരികിൽ വെച്ചാണ് ഇയാളെ പാനൂർ എസ്ഐ സുഭാഷ് ബാബുവും സംഘവും പിടികൂടിയത്.

യുവാക്കൾക്ക് സാധനങ്ങൾ എത്തിച്ചു നൽകുന്ന ഇയാളെ നേരത്തെയും സമാന കേസിൽ പിടികൂടിയിട്ടുണ്ടെന്ന് പാനൂർ പൊലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316675/sale-of-prohibited-tobacco-products-middle-aged-man-arrested-in-panoorr)