---
title: "കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും ലക്ഷങ്ങളുടെ    മരം മുറിച്ചു കട ത്തി ;  പ്രതി അറസ്റ്റിൽ"
english_title: "Trees worth lakhs were cut and smuggled from a private person's land in Kannur; Suspect arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316636/trees-worth-lakhs-were-cut-and-smuggled-from-a-private-persons-land-in-kannur-suspect-arrested"
published_at: "2025-09-23T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d296cebf79f_68d2604bcd829_1000134630.jpg"
keywords: []
---

# കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും ലക്ഷങ്ങളുടെ    മരം മുറിച്ചു കട ത്തി ;  പ്രതി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ ' കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മനാസിനെ യാണ് അറസ്റ്റുചെയ്തത്.

## Article Content

കണ്ണൂർ : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ ' കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മനാസിനെ യാണ് അറസ്റ്റുചെയ്തത്.

കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോഴിക്കോട് സ്വദേശിയായ റോസ് ജവഹറിൻ്റെ കക്കാട് സ്വാമി മടം റോഡിലെ സ്ഥലത്തു നിന്നാണ് മരം മുറിച്ചു കടത്തിയത്. കണ്ണൂർ ടൗൺഎസ്.ഐമാരായ അനുരൂപും സുബൈറും ചേർന്ന് അറസ്റ്റു ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316636/trees-worth-lakhs-were-cut-and-smuggled-from-a-private-persons-land-in-kannur-suspect-arrested)