---
title: "കണ്ണൂരിൽ വീട് നിർമാണത്തിനിടെ സാധനങ്ങളിറക്കാനെത്തിയ  ലോറി ഡ്രൈവർ പലക തലയിൽ വീണ്  മരിച്ചു"
english_title: "A lorry driver who was unloading materials during a house construction project in Kannur died after falling on his head from a plank."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316558/a-lorry-driver-who-was-unloading-materials-during-a-house-construction-project-in-kannur-died-after-falling-on-his-head-from-a-plank"
published_at: "2025-09-23T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2565678698_68d25448cfb47_uuu.jpg"
keywords: []
---

# കണ്ണൂരിൽ വീട് നിർമാണത്തിനിടെ സാധനങ്ങളിറക്കാനെത്തിയ  ലോറി ഡ്രൈവർ പലക തലയിൽ വീണ്  മരിച്ചു

> **Lead Summary:** കണ്ണൂർ : വീട് നിർമാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു. കടൂർ ഒറവയിലെ പഴയടത്ത് പ്രദീപൻ ആണ് മരിച്ചത്. മയ്യിൽ നിരത്തുപാലത്ത് പണി നടക്കുന്ന വീട്ടിൽ നിർമാണ സാമഗ്രിയുമായി എത്തിയപ്പോഴായിരുന്നു അപകടം.

## Article Content

കണ്ണൂർ : വീട് നിർമാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു. കടൂർ ഒറവയിലെ പഴയടത്ത് പ്രദീപൻ ആണ് മരിച്ചത്. മയ്യിൽ നിരത്തുപാലത്ത് പണി നടക്കുന്ന വീട്ടിൽ നിർമാണ സാമഗ്രിയുമായി എത്തിയപ്പോഴായിരുന്നു അപകടം.

കോൺ​ക്രീറ്റ് കഴിഞ്ഞ വീടിന്റെ പലക തൊഴിലാളികൾ ഇളക്കി താഴേക്ക് എറിയുന്നതിടെ ലക്ഷ്യം തെറ്റി പ്രദീപനുമേൽ പതിക്കുകയായിരുന്നു. മയ്യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിദേശത്തായിരുന്ന പ്രദീപൻ രണ്ടുവർഷം മുമ്പാണ് നാട്ടിലെത്തി സ്വന്തം ലോറി വാങ്ങിയത്. അച്ഛൻ: പഴയടത്ത് കുഞ്ഞമ്പു. അമ്മ: പരേതയായ കാർത്യായനി. ഭാര്യ: ശശികല (മൊറാഴ). മക്കൾ: അഥർവ്, അശ്‌വിക്. സഹോദരി: പ്രസീത

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316558/a-lorry-driver-who-was-unloading-materials-during-a-house-construction-project-in-kannur-died-after-falling-on-his-head-from-a-plank)