---
title: "വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രം ; 5 കോടി രൂപ  വിവാഹമോചനത്തിന് ആവശ്യപ്പെട്ട ഭാര്യയെ ശാസിച്ച് കോടതി"
english_title: "Court reprimands wife for demanding Rs 5 crore for divorce after just one year of marriage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316540/court-reprimands-wife-for-demanding-rs-5-crore-for-divorce-after-just-one-year-of-marriage"
published_at: "2025-09-23T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d24a1fdf810_images.jfif"
keywords: []
---

# വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രം ; 5 കോടി രൂപ  വിവാഹമോചനത്തിന് ആവശ്യപ്പെട്ട ഭാര്യയെ ശാസിച്ച് കോടതി

> **Lead Summary:** ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇരുകൂട്ടരും വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്‍ററിൽ പോയി ഒത്തുതീർപ്പ് ചർച്ചകൾ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു.

## Article Content

ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇരുകൂട്ടരും വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്‍ററിൽ പോയി ഒത്തുതീർപ്പ് ചർച്ചകൾ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു.

> ഈ ആവശ്യം തുടരുകയാണെങ്കിൽ വളരെ കടുത്ത ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വിവാഹബന്ധം ഒരു വർഷം മാത്രമാണ് നീണ്ടുനിന്നതെന്നും, ഭാര്യയുടെ ഉയർന്ന സാമ്പത്തിക ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.കോടതി ഈ കേസിൽ നടത്തിയ നിരീക്ഷണങ്ങളും ചര്‍ച്ചയായിട്ടുണ്ട്. "നിങ്ങൾ അവളെ തിരികെ വിളിക്കുന്നത് തെറ്റായിരിക്കും.

> നിങ്ങൾക്ക് അവളെ നിലനിർത്താൻ കഴിയില്ല. അവളുടെ സ്വപ്നങ്ങൾ വളരെ വലുതാണ്" എന്ന് ജസ്റ്റിസ് പർദിവാല ഭർത്താവിന്‍റെ അഭിഭാഷകനോട് പറഞ്ഞു. അഞ്ച് കോടി രൂപയുടെ ആവശ്യം ന്യായരഹിതമാണെന്നും, ഇത് പ്രതികൂലമായ ഉത്തരവുകൾക്ക് കാരണമായേക്കാമെന്നും കോടതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316540/court-reprimands-wife-for-demanding-rs-5-crore-for-divorce-after-just-one-year-of-marriage)