---
title: "ജനപ്രതിനിധികൾ എന്തൊക്കെ ചെയ്തു? ഇനിയെന്തെല്ലാം ചെയ്യും? ; കൂത്ത്പറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും സെമിനാറും 'സാഫല്യം'  ഒക്ടോ. നാലിന് പാനൂരിൽ"
english_title: "What have the people's representatives done? What will they do next? ; A meeting and seminar of the people's representatives of the Koothparamba constituency 'Safhalyam' will be held on Oct. 4 in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316508/what-have-the-peoples-representatives-done-what-will-they-do-next-a-meeting-and-seminar-of-the-peoples-representatives-of-the-koothparamba-constituency-safhalyam-will-be-held-on-oct-4-in-panur"
published_at: "2025-09-23T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d235732dc66_Untitled-1_copy.jpg"
keywords: []
---

# ജനപ്രതിനിധികൾ എന്തൊക്കെ ചെയ്തു? ഇനിയെന്തെല്ലാം ചെയ്യും? ; കൂത്ത്പറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും സെമിനാറും 'സാഫല്യം'  ഒക്ടോ. നാലിന് പാനൂരിൽ

> **Lead Summary:** കൂത്ത്പറമ്പ്: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും സെമിനാറും ഒക്ടോബർ നാലിന് ശനിയാഴ്ച പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

കൂത്ത്പറമ്പ്: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും സെമിനാറും ഒക്ടോബർ നാലിന് ശനിയാഴ്ച പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ ഒൻപതിന് 2020-25 വർഷത്തെ വികസനങ്ങളുടെ സാക്ഷാത്ക്കാരം എന്ന വിഷയത്തിൽ കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീലയുടേയും ഉച്ചതിരിഞ്ഞ് രണ്ടിന് ത്രിതല പഞ്ചായത്ത് 2025-30; തുടർ പ്രവർത്തനങ്ങളും പ്രതീക്ഷകളും പാനൂർ ബ്ലോക്ക് പ്രസിഡൻ്റ് എ.ശൈലജയുടെ അധ്യക്ഷതയിൽ സെമിനാർ നടക്കും. രാവിലെ 11.30 ന് കെ.പി.മോഹനൻ

എംഎൽഎ യുടെ അധ്യക്ഷതയിൽ റജിസ്ട്രേഷൻ, പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 20 ‌-25 വികസന സപ്ലിമെൻ്റ് ഷാഫി പറമ്പിൽ എംപി പ്രകാശനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ആദ്യപ്രതി ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.കെ. രത്നകുമാരി, വിവിധ നഗരസഭാ, പഞ്ചായത്ത് അധ്യക്ഷന്മാർ, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ ആശംസാപ്രസംഗം നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316508/what-have-the-peoples-representatives-done-what-will-they-do-next-a-meeting-and-seminar-of-the-peoples-representatives-of-the-koothparamba-constituency-safhalyam-will-be-held-on-oct-4-in-panur)