---
title: "കോടിയേരി  ഇല്ലത്ത് താഴയിൽ വീട്ടുമുറ്റത്തെ  പൈപ്പിനുള്ളിൽ കുടുങ്ങി കൂറ്റൻ  പെരുമ്പാമ്പ് ; രക്ഷകനായി  മാർക്ക് പ്രവർത്തകൻ ബിജിലേഷ് കോടിയേരി"
english_title: "A huge python got stuck in a pipe in the backyard of a house in Kodiyeri's Illathu Thaza; Mark activist Bijilesh Kodiyeri came to the rescue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316419/a-huge-python-got-stuck-in-a-pipe-in-the-backyard-of-a-house-in-kodiyeris-illathu-thaza-mark-activist-bijilesh-kodiyeri-came-to-the-rescue"
published_at: "2025-09-22T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d15134f08b1_Untitled-1_copy.jpg"
keywords: []
---

# കോടിയേരി  ഇല്ലത്ത് താഴയിൽ വീട്ടുമുറ്റത്തെ  പൈപ്പിനുള്ളിൽ കുടുങ്ങി കൂറ്റൻ  പെരുമ്പാമ്പ് ; രക്ഷകനായി  മാർക്ക് പ്രവർത്തകൻ ബിജിലേഷ് കോടിയേരി

> **Lead Summary:** പാനൂർ :ഇര തേടിയിറങ്ങിയ പെരുമ്പാമ്പ് വീട്ടുമുറ്റത്തെ പൈപ്പിനുള്ളിൽ കുടുങ്ങിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇല്ലത്ത് താഴ കനാൽ പരിസരത്ത് ദേവീകൃപയിൽ പ്രേമൻ്റെ വീടിന് പിന്നിലെ പൈപ്പിനുള്ളിലാണ് പെരുമ്പാമ്പ് ഓടിക്കയറിയത്. രാവിലെ പ്രേമൻ്റെ ഭാര്യ സിന്ധുവാണ് പൈപ്പിനുള്ളിൽ പാമ്പിനെ കാണുന്നത്.

## Article Content

പാനൂർ :ഇര തേടിയിറങ്ങിയ പെരുമ്പാമ്പ് വീട്ടുമുറ്റത്തെ പൈപ്പിനുള്ളിൽ കുടുങ്ങിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇല്ലത്ത് താഴ കനാൽ പരിസരത്ത് ദേവീകൃപയിൽ പ്രേമൻ്റെ വീടിന് പിന്നിലെ പൈപ്പിനുള്ളിലാണ് പെരുമ്പാമ്പ് ഓടിക്കയറിയത്. രാവിലെ പ്രേമൻ്റെ ഭാര്യ സിന്ധുവാണ് പൈപ്പിനുള്ളിൽ പാമ്പിനെ കാണുന്നത്.

അകത്തോട്ടോ പുറത്തോട്ടൊ പോകാനാകാത്ത വിധം പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പ്. സിന്ധുവിൻ്റെ നിലവിളി കേട്ടെത്തിയവർ വന്യജീവി സംരക്ഷണ സംഘടന മാർക്കിൻ്റെ പ്രവർത്തകൻ ബിജിലേഷ് കോടിയേരിയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബിജിലേഷ് പൈപ്പിനുള്ളിൽ നിന്നും പാമ്പിനെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്ന് ഏറെ പണിപ്പെട്ട് വളരെ സൂഷ്മതയോടെ പൈപ്പ് മുറിച്ചുമാറ്റി പെരുമ്പാമ്പിനെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാമ്പിനെ ആവാസ വ്യവസ്ഥയിൽ തുറന്നു വിട്ടു. വീട്ടുപരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും, പൈപ്പുകൾ പോലുള്ള വസ്തുക്കൾ അലക്ഷ്യമായി ഇടരുതെന്നും ബിജിലേഷ് കോടിയേരി മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316419/a-huge-python-got-stuck-in-a-pipe-in-the-backyard-of-a-house-in-kodiyeris-illathu-thaza-mark-activist-bijilesh-kodiyeri-came-to-the-rescue)