---
title: "മൊകേരി ഗ്രാമപഞ്ചായത്ത്    ഭിന്ന ശേഷി കലാകായികമേള സംഘടിപ്പിച്ചു."
english_title: "Mokeri Grama Panchayat organized a differently-abled arts and sports festival"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316380/mokeri-grama-panchayat-organized-a-differently-abled-arts-and-sports-festival"
published_at: "2025-09-22T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d120f083a2a_Untitled-11_copy.jpg"
keywords: []
---

# മൊകേരി ഗ്രാമപഞ്ചായത്ത്    ഭിന്ന ശേഷി കലാകായികമേള സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ :മൊകേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ ഉദ്ഘാടനം ചെയ്തു - ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി വി.പി. അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അത്ഭുത കലാപ്രതിഭ ശ്രീക്ഷ്ണ ആനന്ദ് വിശിഷ്ടാതിഥിയായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി. ശശിധരൻ, വാർഡ് മെമ്പർ നീഷ്മ.കെ.സി. എന്നിവർ ആശംസയും ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ എം. രതി. സ്വാഗതവും ഒ.ലസിത നന്ദിയും പറഞ്ഞു.

## Article Content

പാനൂർ :മൊകേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ ഉദ്ഘാടനം ചെയ്തു - ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി വി.പി. അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അത്ഭുത കലാപ്രതിഭ ശ്രീക്ഷ്ണ ആനന്ദ് വിശിഷ്ടാതിഥിയായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി. ശശിധരൻ, വാർഡ് മെമ്പർ നീഷ്മ.കെ.സി. എന്നിവർ ആശംസയും ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ എം. രതി. സ്വാഗതവും ഒ.ലസിത നന്ദിയും പറഞ്ഞു.

വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.മുകുന്ദൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന പരിപാടിയുടെ ഉദ്ഘാടനവും സമ്മാന ദാനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജശ്രീ നിർവ്വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ചന്ദ്രി. കെ. സ്വാഗതവും പറഞ്ഞു.

മെമ്പർമാരായ അനിത പി.,വനജ. എൻ, പ്രസന്ന ദേവരാജ്, ഷിജിന പ്രമോദ്, സജിലത.കെ. എന്നിവർ പങ്കെടുത്തു.അംഗൻവാടി ടീച്ചർ ഉഷ.എ. നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316380/mokeri-grama-panchayat-organized-a-differently-abled-arts-and-sports-festival)