---
title: "മൊകേരി ഗ്രാമപഞ്ചായത്ത് കൃഷിക്കാർക്കായി കൃത്യത കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "Mokeri Grama Panchayat organized a precision farming training program for farmers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316367/mokeri-grama-panchayat-organized-a-precision-farming-training-program-for-farmers"
published_at: "2025-09-22T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d118af384a3_Untitled-10_copy.jpg"
keywords: []
---

# മൊകേരി ഗ്രാമപഞ്ചായത്ത് കൃഷിക്കാർക്കായി കൃത്യത കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** മൊകേരി:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ കണ്ണൂർ മൊകേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംയുക്തമായി മൊകേരി കുരാറ പച്ചക്കറി ക്ലസ്റ്ററിൽ സംഘടിപ്പിക്കുന്ന പച്ചക്കറി കൃഷിയിലെ കൃത്യത കൃഷി പ്രാപ്തി വികസന പരിശീലന പരിപാടി കുരാറയിൽ നടന്നു.

## Article Content

മൊകേരി:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ കണ്ണൂർ മൊകേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംയുക്തമായി മൊകേരി കുരാറ പച്ചക്കറി ക്ലസ്റ്ററിൽ സംഘടിപ്പിക്കുന്ന പച്ചക്കറി കൃഷിയിലെ കൃത്യത കൃഷി പ്രാപ്തി വികസന പരിശീലന പരിപാടി കുരാറയിൽ നടന്നു.

കൃത്യത കൃഷി പരിശിലm പരിപാടി മൊകേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഷൈനി വി.പി യുടെ അധ്യക്ഷതയിൽ മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വത്സൻ പി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻ്റ് അജേഷ് കുമാർ കെ സ്വഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് പച്ചക്കറി ക്ലസ്റ്റർ കൺവീനർ പങ്കജാക്ഷൻ എം സംസാരിച്ചു.

പന്നിയുർ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രോഫസർമാരായ ഗ്രീന പി.ജി , ഡോ: സനിഗ എൻ. എസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.കൃഷി അസിസ്റ്റൻ്റ് റിജിൻ വി.കെ നന്ദിയും പറഞ്ഞു. ബ്ലോക്ക് ടെക്നോളജി മനേജർ വർഷ .പി , ഷിംജിത് സി.കെ എന്നിവരും പങ്കെടുത്തു. പച്ചക്കറി കർഷകരായ 42 പേരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316367/mokeri-grama-panchayat-organized-a-precision-farming-training-program-for-farmers)