---
title: "കുതിച്ച് സ്വർണം, പിന്നാലെ  വെള്ളിയും: വില വീണ്ടും റെക്കോ‍ർഡ് തകർത്തു"
english_title: "Gold surges, followed by silver: Price breaks record again"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316299/gold-surges-followed-by-silver-price-breaks-record-again"
published_at: "2025-09-22T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0ef4334f1c_Untitled-5_copy.jpg"
keywords: []
---

# കുതിച്ച് സ്വർണം, പിന്നാലെ  വെള്ളിയും: വില വീണ്ടും റെക്കോ‍ർഡ് തകർത്തു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 320 രൂപയാണ് വർദ്ധിച്ചത്. 83,000 ത്തിലേക്ക് അടുക്കുകയാണ് സ്വർണവില. ഉപഭേക്താക്കളിൽ ആശങ്ക നിറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11,000 രൂപ നൽകേണ്ടിവരും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 320 രൂപയാണ് വർദ്ധിച്ചത്. 83,000 ത്തിലേക്ക് അടുക്കുകയാണ് സ്വർണവില. ഉപഭേക്താക്കളിൽ ആശങ്ക നിറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11,000 രൂപ നൽകേണ്ടിവരും.

അന്താരാഷ്ട്ര വിപണിയിൽ, 3,688.76 ഡോളറിലെത്തിയിട്ടുണ്ട് സ്വർണവില. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഇന്ന് ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10320 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8480 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6600 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4260 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്ന് ഒറ്റയാടിക്ക് 5 രൂപയാണ് ​ഗ്രാമിന് വർദ്ധിച്ചത്. ഇന്നത്തെ വിപണിവില 140 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 140 ലേക്കെത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316299/gold-surges-followed-by-silver-price-breaks-record-again)