---
title: "കടവത്തൂർ പി കെ എം ഹയർ സെക്കണ്ടറി സ്കൂൾ കായികമേള നടത്തി "
english_title: "Kadavathur PKM Higher Secondary School held a sports festival"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316122/kadavathur-pkm-higher-secondary-school-held-a-sports-festival"
published_at: "2025-09-21T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf9c3189e0e_Untitled-4_copy.jpg"
keywords: []
---

# കടവത്തൂർ പി കെ എം ഹയർ സെക്കണ്ടറി സ്കൂൾ കായികമേള നടത്തി 

> **Lead Summary:** കടവത്തൂർ പി കെ എം ഹയർ സെക്കണ്ടറി സ്കൂൾ കായികമേള ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തി.

## Article Content

കടവത്തൂർ പി കെ എം ഹയർ സെക്കണ്ടറി സ്കൂൾ കായികമേള ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തി.

കൊളവല്ലൂർ എസ് ഐ അഖിൽ ടി കെ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ പി പി എ സലാം സ്പോർട്സ് ജേഴ്സി റിലീസ് ചെയ്തു. പ്രധാനാധ്യാപകൻ റമീസ് പാറാൽ അധ്യക്ഷത വഹിച്ചു.

പുതുതലമുറയിലെ വിദ്യാത്ഥികളിൽ കായികശേഷി വർദ്ധിപ്പിക്കുന്നതിൽ ആരോഗ്യപരമായ കായിക മത്സരം സഹായിക്കുമെന്ന് എസ് ഐ അഖിൽ ടി കെ പറഞ്ഞു.

വർണ്ണശബളമായ മാർച്ച് പാസ്റ്റിന് എസ്.ഐ അഖിൽ ടി കെ സല്യൂട്ട് സ്വീകരിച്ചു. ട്രാക്ക് & ഫീൽഡ് മത്സരങ്ങൾ, ത്രോ മത്സരങ്ങൾ, ജംപിംഗ് മത്സരങ്ങൾ, ഹഡിൽസ് എന്നിവയിൽ ആവേശകരമായ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതിയായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316122/kadavathur-pkm-higher-secondary-school-held-a-sports-festival)