---
title: "രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും പെരുകുകയാണെന്ന് ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ ; മൂന്നാമത് കോടിയേരി ബാലകൃഷ്ണൻ സ്മൃതി സദസ് ചൊക്ലിയിൽ നടന്നു."
english_title: "Former Tripura Chief Minister Manik Sarkar said that inflation and unemployment are increasing in the country; the third Kodiyeri Balakrishnan Smriti Sadas was held in Chokli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/316119/former-tripura-chief-minister-manik-sarkar-said-that-inflation-and-unemployment-are-increasing-in-the-country-the-third-kodiyeri-balakrishnan-smriti-sadas-was-held-in-chokli"
published_at: "2025-09-21T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf99f230cde_Untitled-2_copy.jpg"
keywords: []
---

# രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും പെരുകുകയാണെന്ന് ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ ; മൂന്നാമത് കോടിയേരി ബാലകൃഷ്ണൻ സ്മൃതി സദസ് ചൊക്ലിയിൽ നടന്നു.

> **Lead Summary:** ചൊക്ലി:രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും പെരുകയാണെന്നും ജനരോക്ഷത്തെ മറികടക്കാൻ ജനാധിപത്യത്തെ

## Article Content

ചൊക്ലി:രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും പെരുകയാണെന്നും ജനരോക്ഷത്തെ മറികടക്കാൻ ജനാധിപത്യത്തെ

ബിജെപി സർക്കാർ അട്ടിമറിക്കുകയാണെന്നും ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞു.ചൊക്ലിയിൽ മൂന്നാമത് കോടിയേരി ബാലകൃഷ്ണൻ സ്മൃതി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനെ നിഷ്ക്രിയമാക്കി തെറ്റായി വഴികളിലൂടെ വോട്ടർമാരെ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കഴിഞ്ഞ കുറേക്കാലമായി ബിജെപി ശ്രമിക്കുന്നത്. ഏഴു കോടി ജനസംഖ്യയുള്ള ബീഹാറിൽ കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിൽ 30 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ ജയിച്ചത് 2000-ൽ താഴെ വോട്ടുകൾക്കാണെന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-വർഗ വിഭാഗമുൾപ്പടെ പിന്നോക്കക്കാരായ

65 ലക്ഷം വോട്ടർമാരെയാണ് ഇപ്പോൾ ബീഹാറിലെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്നത് ഗൗരവത്തോടെ നാം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/316119/former-tripura-chief-minister-manik-sarkar-said-that-inflation-and-unemployment-are-increasing-in-the-country-the-third-kodiyeri-balakrishnan-smriti-sadas-was-held-in-chokli)