---
title: "ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് എം എസ് എസ് വനിതാ വിംഗ് ചമ്പാട് യൂണിറ്റ് ; ചതുർദിന സഹവാസ ക്യാമ്പിന് പ്രൗഢമായ തുടക്കം"
english_title: "MSS Women's Wing Chambad Unit brings together differently-abled people; A grand start to the four-day cohabitation camp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315906/mss-womens-wing-chambad-unit-brings-together-differently-abled-people-a-grand-start-to-the-four-day-cohabitation-camp"
published_at: "2025-09-20T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce38b2d162f_Untitled-2_copy.jpg"
keywords: []
---

# ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് എം എസ് എസ് വനിതാ വിംഗ് ചമ്പാട് യൂണിറ്റ് ; ചതുർദിന സഹവാസ ക്യാമ്പിന് പ്രൗഢമായ തുടക്കം

> **Lead Summary:** ചമ്പാട്:ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന മുസ്ലിം സർവീസ് സൊസൈറ്റി ( എം എസ് എസ്) ചമ്പാട് യൂണിറ്റ് വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചതുർദിന സഹവാസ ക്യാമ്പിന് പ്രൗഢമായ തുടക്കം. 30-ഓളം വരുന്ന ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളെയും ചേർത്തുപിടിച്ച്

## Article Content

ചമ്പാട്:ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന മുസ്ലിം സർവീസ് സൊസൈറ്റി ( എം എസ് എസ്) ചമ്പാട് യൂണിറ്റ് വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചതുർദിന സഹവാസ ക്യാമ്പിന് പ്രൗഢമായ തുടക്കം. 30-ഓളം വരുന്ന ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളെയും ചേർത്തുപിടിച്ച്

പാനൂർ ബസ് സ്റ്റാൻഡിന് സമീപം സാമൂഹ്യ പ്രവർത്തകനും പാനൂർ ജുമാ മസ്ജിദ് സെക്രട്ടറിയുമായ ഒ പി റഫീഖിൻ്റെ ഭവനത്തിൽ സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പ് അക്ഷരാർത്ഥത്തിൽ നവ്യാനുഭവമായി.

ചമ്പാട് മേഖലയിലെ വിവിധ സ്ഥലങ്ങളിലുള്ള ഭീന്നശേഷിക്കാരായവരെ വീൽചെയറിൽ എത്തിച്ച് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കി ഒരുമിച്ച് താമസിപ്പിച്ച് ആടിയും പാടിയും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയും ചതുർദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. എം എസ് എസ് ചമ്പാട് യൂണിറ്റ് വനിതാ വിംഗ് ഏറ്റെടുത്ത മഹത്തായ ദൗത്യം നാടെങ്ങും പ്രശംസിക്കപ്പെടുകയാണ്. ഓരോ ദിവസവും വ്യത്യസ്ഥമായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 21ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ പീക്കേ ഐ കെയർ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ കണ്ണ് പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ ക്യാമ്പ് പാനൂർ എസ് ഐ സുഭാഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ചമ്പാട് യൂണിറ്റ് പ്രസിഡൻ്റ് പി പി സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. എം എസ് എസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഡോ. പി മൊയ്തു, വാർഡ് അംഗം കെ കെ സുധീർ കുമാർ, എം എസ് എസ് ചമ്പാട് യൂണിറ്റ് പ്രസിഡൻ്റ് പി എം അഷ്റഫ്, ഡോ. പി മുഹമ്മദ്, എ കെ ഇസ്മായിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.

വനിതാ വിംഗ് ചമ്പാട് യൂണിറ്റ് സെക്രട്ടറി മുംതാസ് ചമ്പാട് സ്വാഗതവും ടി എം ഖൈറുന്നിസ നന്ദിയും പറഞ്ഞു.

ഇ ടി മുസ്തഫ, എൻ പി ഖാദർ, കെ സമീർ, പി കെ റഫീക്ക് തുടങ്ങിയവരും വനിതാ വിംഗ് വളണ്ടിയർമാരും പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി. മികച്ച പ്രവർത്തനം കാഴ്ചവച്ച എം എസ് എസ് ചമ്പാട് യൂണിറ്റ് വനിതാ വിംഗിൻ്റെ വളൻ്റിയർമാരെ ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315906/mss-womens-wing-chambad-unit-brings-together-differently-abled-people-a-grand-start-to-the-four-day-cohabitation-camp)