---
title: "'പച്ചക്കളളം' പരാമർശത്തിൽ ക്ഷമ  പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ; അനുകരണീയ മാതൃകയെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ"
english_title: "Opposition leader V.D. Satheesan apologizes for 'green field' remark; Speaker Adv. A.N. Shamseer calls him an exemplary role model"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315851/opposition-leader-vd-satheesan-apologizes-for-green-field-remark-speaker-adv-an-shamseer-calls-him-an-exemplary-role-model"
published_at: "2025-09-19T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd7c9489b12_V-D-Satheesan-letter-to-speaker-A-N-Shamseer.jpg"
keywords: []
---

# 'പച്ചക്കളളം' പരാമർശത്തിൽ ക്ഷമ  പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ; അനുകരണീയ മാതൃകയെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

> **Lead Summary:** നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചക്കിടെ പച്ചക്കള്ളമെന്ന പ്രയോഗം നടത്തിയതിൽ സഭയോടും, മന്ത്രിയോടും ക്ഷമ ചോദിച്ച് നേതാവ് വി.ഡി സതീശൻ. ഇന്നലെയാണ് ചർച്ചക്കിടെ വി.ഡി സതീശൻ 'പച്ചക്കള്ളം' പ്രയോഗം നടത്തിയത്. പറവൂർ മണ്‌ഡല ത്തിലെ മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്‌തത്‌ വി.ഡി സതീശനാണ്.

## Article Content

നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചക്കിടെ പച്ചക്കള്ളമെന്ന പ്രയോഗം നടത്തിയതിൽ സഭയോടും, മന്ത്രിയോടും ക്ഷമ ചോദിച്ച് നേതാവ് വി.ഡി സതീശൻ. ഇന്നലെയാണ് ചർച്ചക്കിടെ വി.ഡി സതീശൻ 'പച്ചക്കള്ളം' പ്രയോഗം നടത്തിയത്. പറവൂർ മണ്‌ഡല ത്തിലെ മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്‌തത്‌ വി.ഡി സതീശനാണ്.

അന്ന് സപ്ലൈകോയുടെ പ്രവർത്തനങ്ങളെ വി.ഡി സതീശൻ പ്രകീർത്തിച്ചതായി നിരവധി തവണ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അടിയന്തരപ്രമേയ ചർച്ചക്കിടെ പറഞ്ഞിരുന്നു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പച്ചക്കള്ളമാണെന്നും എം.എൽ.എ എന്ന നിലയിൽ ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്‌തതെന്ന് വി.ഡി. സതീശൻ മറുപടി പറയുകയും ചെയ്‌തു.

എന്നാൽ പച്ചക്കള്ളമെന്നത് നിയമസഭയിൽ ഉപയോഗിക്കാൻ പാടില്ലാത്ത അൺ പാർലമെൻ്ററി വാക്കാണെന്ന് മാത്യു ടി. തോമസ് എം.എൽ.എ ഇന്ന് വി.ഡി സതീശനെ ഓർമ്മിപ്പിച്ചു. ഇതേത്തുടർന്നാണ് പച്ചക്കള്ളം വാക്ക് സഭാരേഖകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്‌പീക്കർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകിയത്.

സഭയോടും മന്ത്രിയോടും അദേഹം സംഭവത്തിൽ ക്ഷമ ചോദിക്കുകയും ചെയ്‌തു. സതീശൻ്റെ ഈ പ്രവർത്തിയെ സ്‌പീക്കർ അഭിനന്ദിച്ചു. എല്ലാ സാമാജികർക്കും ഇതൊരു അനുകരണീയ മാതൃകയാണെന്നും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315851/opposition-leader-vd-satheesan-apologizes-for-green-field-remark-speaker-adv-an-shamseer-calls-him-an-exemplary-role-model)