---
title: "ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം തരംഗ് 2025ന്  തുടക്കമായി "
english_title: "School Kalolsavam Tarang 2025 begins at Chokli Ramavilasam Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315850/school-kalolsavam-tarang-2025-begins-at-chokli-ramavilasam-higher-secondary-school"
published_at: "2025-09-19T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd7ab84f8f7_vfvfv.jpg"
keywords: []
---

# ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം തരംഗ് 2025ന്  തുടക്കമായി 

> **Lead Summary:** ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം തരംഗ് 2025ന് തുടക്കമായിരണ്ടു ദിവസമായാണ് കലോത്സവം നടക്കുന്നത്.സ്പന്ദന, ധ്വനി, ദ്യുതി എന്നിങ്ങനെ മൂന്ന് വേദികളിലായി നടക്കുന്ന

## Article Content

ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം തരംഗ് 2025ന് തുടക്കമായിരണ്ടു ദിവസമായാണ് കലോത്സവം നടക്കുന്നത്.സ്പന്ദന, ധ്വനി, ദ്യുതി എന്നിങ്ങനെ മൂന്ന് വേദികളിലായി നടക്കുന്ന

കലോത്സവത്തിൽ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി നാനൂറിലധികം വിദ്യാർത്ഥികൾ മാറ്റുരക്കും.

ഇന്ത്യ മിലിറ്ററി നഴ്സിംഗ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ പൂർവ വിദ്യാർത്ഥിനിഅഷിക ദിലീപ്

ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് എൻ. അനൂപ് അധ്യക്ഷത വഹിച്ചു.ഓൾ ഇന്ത്യ മിലിറ്ററി എക്സാമിനേഷൻ ഇൽ അഞ്ചാം റാങ്ക് നേടിയ പൂർവവിദ്യാർത്ഥിനി അഷിക ദിലീപ്, കേരള സംസ്ഥാന ബാഡ്മിൻറൺ ടൂർണ്ണമെൻറിൽഅണ്ടർ നൈൻ്റീൻ

ഡബിൾസ്, മിക്സഡ് ഇനങ്ങളിൽ സ്വർണമെഡൽ നേടിയലിസ ദ്രോണ,

നാഷണൽ കോംബാറ്റ് മത്സരത്തിൽ സ്വർണമെഡൽ നേടിയകെ.കെ അമർനാഥ് എന്നിവരെ സ്കൂൾ മാനേജർ

കെ പ്രസീദ് കുമാർഉപഹാരം നൽകി അനുമോദിച്ചു.ഉപ പ്രധാനാധ്യാപിക എൻ സ്മിത,ഉപ പ്രധാനധ്യാപകൻ കെ.ഉദയ കുമാർ,

എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി എ.രചീഷ്,ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ടി പി ഗിരീഷ് കുമാർ,എസ് ആർ ജി കൺവീനർ പി.എം രജീഷ് എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ പ്രശാന്തൻ തച്ചറത്ത് സ്വാഗതവും,കലോത്സവ കൺവീനർ ടി ശ്രീഹരി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315850/school-kalolsavam-tarang-2025-begins-at-chokli-ramavilasam-higher-secondary-school)