---
title: "വടകര പുതിയ ബസ് സ്റ്റാൻ്റിൽ ബസിടിച്ച് മരിച്ചത് മഹിളാ കോൺഗ്രസ് നേതാവ് ; അപകടം മകളോടൊപ്പം   നടക്കവെ"
english_title: "Mahila Congress leader dies after being hit by bus at Vadakara new bus stand; Accident occurred while walking with daughter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315819/mahila-congress-leader-dies-after-being-hit-by-bus-at-vadakara-new-bus-stand-accident-occurred-while-walking-with-daughter"
published_at: "2025-09-19T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd566f40e73_download_(4).jfif"
keywords: []
---

# വടകര പുതിയ ബസ് സ്റ്റാൻ്റിൽ ബസിടിച്ച് മരിച്ചത് മഹിളാ കോൺഗ്രസ് നേതാവ് ; അപകടം മകളോടൊപ്പം   നടക്കവെ

> **Lead Summary:** വടകര: വടകര പുതിയ സ്റ്റാന്റില്‍ ബസ് ഇടിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവും, മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ അടക്കാത്തെരുവിലെ പി.കെ. പുഷ്പവല്ലി മരിച്ചു. ഇന്നു രാവിലെയാണ് അപകടം. സാരമായി പരിക്കേറ്റ പുഷ്പവല്ലിയെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

വടകര: വടകര പുതിയ സ്റ്റാന്റില്‍ ബസ് ഇടിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവും, മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ അടക്കാത്തെരുവിലെ പി.കെ. പുഷ്പവല്ലി മരിച്ചു. ഇന്നു രാവിലെയാണ് അപകടം. സാരമായി പരിക്കേറ്റ പുഷ്പവല്ലിയെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മകളോടൊപ്പം കണ്ണൂരിലേക്ക് പോകുന്നതിന് ബസ് കയറാന്‍ പുതിയ സ്റ്റാന്റിലേക്ക് നടന്നുവരുമ്പോള്‍ പയ്യോളി-വടകര റൂട്ടിലോടുന്ന ഹരേറാം ബസ് ഇടിച്ചാണ് അപകടം. കൈക്കൂം കാലുകള്‍ക്കുും സാരമായി പരിക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കു മാറ്റുുകയായിരുന്നു. ഒന്നരയോടെയാണ് മരണം.

മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ പുഷ്പവല്ലി കോണ്‍ഗ്രസ് വടകര ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവുമാണ്. രണ്ട് തവണ വടകര മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നിട്ടുണ്ട്. പരേതനായ ഗംഗാധരനാണ് ഭര്‍ത്താവ്. ലൗലി, അല്‍ക്ക എന്നിവര്‍ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315819/mahila-congress-leader-dies-after-being-hit-by-bus-at-vadakara-new-bus-stand-accident-occurred-while-walking-with-daughter)