---
title: "കണ്ണൂർ - കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടിപ്പാലം തുറന്നു ; കെ.പി മോഹനൻ  എം എൽ എക്കും, പൊതുമരാമത്തിനും കൈയ്യടി"
english_title: "Chettakandi Bridge connecting Kannur and Kozhikode districts opened; Applause for KP Mohanan MLA and Public Works"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315773/chettakandi-bridge-connecting-kannur-and-kozhikode-districts-opened-applause-for-kp-mohanan-mla-and-public-works"
published_at: "2025-09-19T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd2289a5340_Untitled-4_copy.jpg"
keywords: []
---

# കണ്ണൂർ - കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടിപ്പാലം തുറന്നു ; കെ.പി മോഹനൻ  എം എൽ എക്കും, പൊതുമരാമത്തിനും കൈയ്യടി

> **Lead Summary:** പാനൂർ : കോഴിക്കോട് - കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടി പാലം ഗതാഗതത്തിന് തുറന്നു നൽകി. പുനരുദ്ധാരണ പ്രവൃത്തികൾ പതിവിലും വേഗത്തിൽ പൂർത്തിയാക്കിയാണ് പാലം തുറന്നത്. പാലം പണി ഇഴയുകയാണെന്ന പരാതി ഉയർന്നപ്പോൾ തന്നെ

## Article Content

പാനൂർ : കോഴിക്കോട് - കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടി പാലം ഗതാഗതത്തിന് തുറന്നു നൽകി. പുനരുദ്ധാരണ പ്രവൃത്തികൾ പതിവിലും വേഗത്തിൽ പൂർത്തിയാക്കിയാണ് പാലം തുറന്നത്. പാലം പണി ഇഴയുകയാണെന്ന പരാതി ഉയർന്നപ്പോൾ തന്നെ

എംഎൽഎ കെ.പി മോഹനൻ പാലം സന്ദർശിച്ച് പണി വേഗത്തിലാക്കണമെന്ന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പാലം പണി വേഗത്തിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കെ.പി.മോഹനൻ എം എൽ എ പാലം സന്ദർശിച്ചത്. കൂടുതൽ തൊഴിലാളികളെ എത്തിച്ച് ഒരാഴ്ചക്കകം പ്രവൃത്തി പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാൻ കഴിയുമെന്ന് പിഡബ്ളുഡി അധികൃതരും കരാറുകാരനും ഉറപ്പു നൽകുകയായിരുന്നു.

ഇതിൻ്റെ ഭാഗമായാണ് പാലം വെള്ളിയാഴ്ച തുറക്കാനായത്. നേരത്തെ ഇരുചക്രവാഹനങ്ങൾക്കും, കാറുകൾക്കും മാത്രമാണ് കടന്നു പോകാൻ അനുമതി നൽകിയതെങ്കിലും ഉച്ചയോടെ ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളും കടത്തിവിട്ടു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസി.എൻജീനീയർ പി. ബിനോയിയാണ് പ്രവൃത്തിക്ക് മേൽനോട്ടം വഹിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315773/chettakandi-bridge-connecting-kannur-and-kozhikode-districts-opened-applause-for-kp-mohanan-mla-and-public-works)