---
title: "വോട്ടു കൊള്ള പരാതി അന്വേഷിക്കുമെന്ന് തദ്ദേശവകുപ്പ് ജോയിൻ ഡയറക്ടർ ;  പാനൂർ നഗരസഭക്ക് മുന്നിലെ അനിശ്ചിതകാല ഉപരോധ  സമരം അവസാനിപ്പിച്ച്  എൽഡിഎഫ്"
english_title: "Joint Director of Local Government Department says vote rigging complaint will be investigated; LDF ends indefinite blockade in front of Panur Municipality"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315740/joint-director-of-local-government-department-says-vote-rigging-complaint-will-be-investigated-ldf-ends-indefinite-blockade-in-front-of-panur-municipality"
published_at: "2025-09-19T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd08c3c4312_Untitled-3_copy.jpg"
keywords: []
---

# വോട്ടു കൊള്ള പരാതി അന്വേഷിക്കുമെന്ന് തദ്ദേശവകുപ്പ് ജോയിൻ ഡയറക്ടർ ;  പാനൂർ നഗരസഭക്ക് മുന്നിലെ അനിശ്ചിതകാല ഉപരോധ  സമരം അവസാനിപ്പിച്ച്  എൽഡിഎഫ്

> **Lead Summary:** പാനൂർ: യുഡിഎഫ് വോട്ടർ പട്ടിക അട്ടിമറിച്ചു എന്ന് ആരോപിച്ച് എൽഡിഎഫ് പാനൂർ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിക്കൊണ്ടിരുന്ന അനിശ്ചിതകാല ഉപരോധ സമരം അവസാനിപ്പിച്ചു.

## Article Content

പാനൂർ: യുഡിഎഫ് വോട്ടർ പട്ടിക അട്ടിമറിച്ചു എന്ന് ആരോപിച്ച് എൽഡിഎഫ് പാനൂർ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിക്കൊണ്ടിരുന്ന അനിശ്ചിതകാല ഉപരോധ സമരം അവസാനിപ്പിച്ചു.

പരാതിയിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കാൻ തദ്ദേശ വകുപ്പ് ജോയിൻ ഡയറക്ടർ - ജില്ലാ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് അഞ്ചു ദിവസത്തോളം നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചത്.

നഗരസഭയിലെ യുഡിഎഫ് വോട്ടു കൊള്ളയിൽ നടപടിയാവശ്യപ്പെട്ട് സി പി എം നേതാവ് പി.ഹരീന്ദ്രൻ, നഗരസഭാ പ്രതിപക്ഷ നേതാവ് എം ടി കെ ബാബു എന്നിവർ തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടറെ ഉച്ചക്ക് നേരിട്ടു കണ്ട് നിവേദനവും നൽകുന്നുണ്ട്. തിങ്കളാഴ്ച്ചയാണ് പാനൂർ നഗരസഭക്ക് മുന്നിൽ എൽ ഡി എഫ് അനിശ്ചിതകാല ഉപരോധ സമരം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315740/joint-director-of-local-government-department-says-vote-rigging-complaint-will-be-investigated-ldf-ends-indefinite-blockade-in-front-of-panur-municipality)