---
title: "കേരള നിയമസഭയുടെ അതിഥിയായി പന്തക്കലിലെ  കുഞ്ഞു അഹാൻ ; നന്നായി പഠിക്കണമെന്ന് മുഖ്യമന്ത്രിയും, സ്പീക്കറും"
english_title: "Ahan from Panthakal is the guest of the Kerala Assembly; Chief Minister and Speaker urge him to study well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315636/ahan-from-panthakal-is-the-guest-of-the-kerala-assembly-chief-minister-and-speaker-urge-him-to-study-well"
published_at: "2025-09-18T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cc27444e02c_cvcvcv.jpg"
keywords: []
---

# കേരള നിയമസഭയുടെ അതിഥിയായി പന്തക്കലിലെ  കുഞ്ഞു അഹാൻ ; നന്നായി പഠിക്കണമെന്ന് മുഖ്യമന്ത്രിയും, സ്പീക്കറും

> **Lead Summary:** പാനൂർ : സ്പൂണും, നാരങ്ങയും കളിക്ക് നിയമങ്ങൾ എഴുതാൻ പറഞ്ഞപ്പോൾ 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്നൊരു വലിയ നിയമം കൂട്ടിച്ചേർത്ത കൊച്ചു മിടുക്കൻ അഹാൻ കേരള നിയമസഭയുടെ അതിഥിയായെത്തി. സ്പീക്കറും സ്ഥലം എം എൽ യുമായ അഡ്വ.എ.എൻ ഷംസീറിൻ്റെ അതിഥിയായാണ് അഹാൻ നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും അഹാനെ അഭിനന്ദിച്ചു.

## Article Content

പാനൂർ : സ്പൂണും, നാരങ്ങയും കളിക്ക് നിയമങ്ങൾ എഴുതാൻ പറഞ്ഞപ്പോൾ 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്നൊരു വലിയ നിയമം കൂട്ടിച്ചേർത്ത കൊച്ചു മിടുക്കൻ അഹാൻ കേരള നിയമസഭയുടെ അതിഥിയായെത്തി. സ്പീക്കറും സ്ഥലം എം എൽ യുമായ അഡ്വ.എ.എൻ ഷംസീറിൻ്റെ അതിഥിയായാണ് അഹാൻ നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും അഹാനെ അഭിനന്ദിച്ചു.

'സ്പൂണും നാരങ്ങയും' കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസ്സുകാരൻ അഹാൻ സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തി.

> മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിയ്ക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് 'സ്പൂണും നാരങ്ങയും' കളിയുടെ നിയമാവലിയിൽ "ജയിച്ചവർ തോറ്റവരെ കളിയാക്കരുത്" എന്ന കൊച്ച് അഹാൻ തൻ്റെ വലിയ നിയമം എഴുതിച്ചേർത്തത്.

ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്കരിക്കാൻ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിൻ്റെ വേദിയായ നിയമസഭയിലേക്ക് കേരള നിയമസഭാ സ്പീക്കർ എൻ . എൻ. ഷംസീറാണ് ക്ഷണിച്ചത്..

രാവിലെ സ്പീക്കറുടെ വസതിയിയായ നീതിയിലെത്തിയ അഹാൻ സ്പീക്കറോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് നിയമസ്സഭയിലെത്തി സഭാ നടപടികൾ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ, കെ.വി സുമേഷ് എംഎൽഎ എന്നിവരും സ്പീക്കറുടെ ചേംബറിലുണ്ടായിരുന്നു.സ്നേഹസമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.

മുഖ്യ മന്ത്രി പിണറായി വിജയനുമായും അഹാനും കുടുംബത്തിനും കൂടി കാഴ്ചക്കും സ്പീക്കർ അവസരം ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയും അഹാനെ അനുമോദിച്ചു. ഇരുവർക്കും സ്കൂളിൽ കളിസ്ഥലം വേണമെന്നുള്ള നിവേദനം അഹാൻ കൈമാറി. പിതാവ് അനൂപിനും, മാതാവ് നിമ്മ്യക്കും ഒപ്പമാണ് അഹാൻ തിരുവനന്തപുരത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315636/ahan-from-panthakal-is-the-guest-of-the-kerala-assembly-chief-minister-and-speaker-urge-him-to-study-well)